22 December Sunday

പത്രപ്രവർത്തക യൂണിയൻ പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 27, 2024
തൃശൂർ
ഹേമ കമ്മിറ്റി റിപ്പോർട്ട്‌ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പ്രതികരണം തേടിയെത്തിയ മാധ്യമപ്രവർത്തകരോട് കേന്ദ്രമന്ത്രി സുരേഷ് ഗോപി അപമര്യാദയായി പെരുമാറുകയും കൈയേറ്റം ചെയ്‌തതിലും കേരള പത്ര പ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി  പ്രതിഷേധിച്ചു. മാധ്യമങ്ങളോട് ഏത് രീതിയിലും പ്രതികരിക്കാം എന്ന ധാർഷ്ട്യമാണ് സുരേഷ് ഗോപിയിൽ നിന്നുണ്ടായത്‌. ഇതാദ്യമായല്ല, സുരേഷ് ഗോപി മാധ്യമ പ്രവർത്തകരോട് മോശമായി പെരുമാറുന്നത്‌. ഇതു വെച്ച് പൊറുപ്പിക്കാനാകില്ലെന്ന്‌ പ്രസിഡന്റ്‌ എം ബി ബാബുവും സെക്രട്ടറി രഞ്ജിത്ത്‌ ബാലനും പ്രസ്‌താവനയിൽ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top