23 December Monday
മാധ്യമപ്രവർത്തകർക്കെതിരെ കൈയേറ്റം

സുരേഷ് ഗോപി മാപ്പ്‌ പറയണം: എൽഡിഎഫ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Aug 27, 2024
തൃശൂർ
ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകരെ തള്ളിമാറ്റിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നടപടിയിൽ എൽഡിഎഫ് പ്രതിഷേധിച്ചു. രാജവാഴ്ചക്കാലത്തെ ചക്രവർത്തിയാണ് താനെന്ന ഭാവമാണ് സുരേഷ് ഗോപിയുടേത്. മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് അദ്ദേഹം പ്രതികരിക്കുകയോ പ്രതികരിക്കാതിരിക്കുകയോ ചെയ്യുന്നത് മനസ്സിലാക്കാം. താൻ ജനാധിപത്യ വ്യവസ്ഥയിലെ മന്ത്രിയാണ് എന്നദ്ദേഹം മറക്കുന്നു. തൃശൂർ രാമനിലയത്തിൽ തന്നെ കാത്തുനിന്ന മാധ്യമ പ്രവർത്തകരെയാണ്‌ കേന്ദ്രമന്ത്രി തള്ളി മാറ്റിയത്. ബിജെപിയുടെ കേന്ദ്ര, സംസ്ഥാന നേതാക്കൾ ഇതേക്കുറിച്ച് പ്രതികരിക്കണം. കേന്ദ്ര മന്ത്രി മാപ്പു പറയണമെന്ന്‌ എൽഡിഎഫ്‌ ജില്ലാ കൺവീനർ കെ വി അബ്ദുൾ ഖാദർ ആവശ്യപ്പെട്ടു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top