ചാലക്കുടി
വന്യമൃഗാക്രമണങ്ങൾ തടയുക, കലക്ടറും വനംവകുപ്പും പ്രഖ്യാപിച്ച പരിഹാരമാർഗങ്ങൾ ഉടൻ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കർഷക സംഘം അതിരപ്പിള്ളി പഞ്ചായത്ത് യൂണിറ്റിന്റെ നേതൃത്വത്തിൽ ജനകീയ ഉപവാസ സമരം നടത്തി. അരൂർമുഴി ഫോറസ്റ്റ് ഓഫീസിന് മുന്നിൽ ജനകീയ സമരം കർഷക സംഘം തൃശൂർ ജില്ലാ സെക്രട്ടറി എ എസ് കുട്ടി ഉദ്‌ഘാടനം ചെയ്തു. സിപിഐ എം ഏരിയ സെക്രട്ടറി കെ എസ് അശോകൻ അധ്യക്ഷനായി. അഡ്വ. കെ എ ജോജി, ടി പി ജോണി, എം എൻ തമ്പി, കെ ആർ സതീശൻ, ജസ്റ്റിൻ എന്നിവർ സംസാരിച്ചു. അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ കെ റിജേഷ് നേതൃത്വം നല്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..