21 December Saturday
ആരോഗ്യസർവകലാശാല കാവിവൽക്കരണം

യുഡിഎഫ്‌ നേതാക്കളുടെ മൗനം ചർച്ചയാക്കി ചേലക്കര

സ്വന്തം ലേഖകൻUpdated: Sunday Oct 27, 2024
ചേലക്കര 
സംഘപരിവാർ അജൻഡ നടപ്പാക്കാൻ ഗവർണർ  ആരോഗ്യസർവകലാശാല വിസി  ഡോ. മോഹനൻ  കുന്നുമ്മലിലെ പുനർ നിയമിച്ചതിനെ യുഡിഎഫ്‌ എതിർക്കാത്തത്‌ ചർച്ചയാകുന്നു. തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ നോക്കുകുത്തിയാക്കി സംഘപരിവാറിന്റെ നിർദേശങ്ങൾ ഗവർണർ അടിച്ചേൽപ്പിക്കുമ്പോൾ യുഡിഎഫ്‌ നേതാക്കൾ  കൈയടിക്കുകയാണെന്നാണ്‌ പൊതുവികാരം. പ്രതിപക്ഷ നേതാവും എഐസിസി, കെപിസിസി നേതാക്കളും മണ്ഡലത്തിലുണ്ടായിട്ടും പ്രതികരിച്ചില്ല.  യുഡിഫിന്റെ പിന്തുണയിലാണ്‌ സർവകലാശാല ഭരണത്തിൽ ഗവർണർ ഇടപെടുന്നത്‌. ബിജെപിക്കാർക്കൊപ്പം കോൺഗ്രസ്‌, മുസ്ലീം ലീഗ്‌ നോമിനികളെയും വിസിമാരായും സെനറ്റ്‌ അംഗങ്ങളായും ഗവർണർ നിയമിക്കുന്നുണ്ട്‌.  
     മാധ്യമപ്രവർത്തകരും യുഡിഎഫ്‌ നേതാക്കളോട്‌ ഇക്കാര്യം ചോദിക്കുന്നുമില്ല. സിപിഐ എം സംസ്ഥാന  സെക്രട്ടറി എം വി ഗോവിന്ദൻ ഗവർണറുടെ തീരുമാനത്തിനെതിരെ ചേലക്കരയിൽ വാർത്താസമ്മേളനം നടത്തി പ്രതികരിച്ചിട്ടും അത്‌ അത്ര വലിയ വാർത്തയായില്ല.ആരോഗ്യ സർവകലാശാലയെ കാവിവൽക്കരിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തിനെതിരെ ജീവനക്കാരും വിദ്യാർഥികളും വലിയ പ്രതിഷേധമാണ്‌ ഉയർത്തിയത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top