28 October Monday

റവന്യൂ ജില്ലാ ശാസ്--ത്രോത്സവം 
29ന് തുടങ്ങും റവന്യൂ ജില്ലാ ശാസ്--ത്രോത്സവം 
29ന് തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Sunday Oct 27, 2024
തൃശൂർ
റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തിനും വൊക്കേഷണൽ എക്സ്പോയ്ക്കും ബുധനാഴ്ച തൃശൂരിൽ തുടക്കമാകും. ആറ് വേദികളിലായി നടക്കുന്ന മേളയിൽ 3662 വിദ്യാർഥികളും 97 അധ്യാപകരും മത്സരിക്കും. 
ശാസ്ത്രമേള ഹോളിഫാമിലി സിജിഎച്ച്എസിൽ നടക്കും. ഹൈസ്കൂൾ വിഭാ​ഗത്തിൽ 328പേരും ഹയർസെക്കൻഡറി വിഭാ​ഗത്തിൽ 230 പേരും ഉൾപ്പടെ 558 വിദ്യാർഥികൾ പങ്കെടുക്കും. 40 അധ്യാപകരും മത്സരിക്കും. 
 സേക്രട്ട് ഹാർട്ട്‌ സിജിഎച്ച്എസ്എസിൽ നടക്കുന്ന ​ഗണിതശാസ്ത്രമേളയിൽ  541 വിദ്യാർഥികൾ പങ്കെടുക്കും. ഹൈസ്കൂൾ വിഭാ​ഗത്തിൽ  238 പേരും ഹയർസെക്കൻഡറി വിഭാ​ഗത്തിൽ 303 പേരും മത്സരിക്കും. 25 അധ്യാപകരും മത്സരിക്കും. സിഎംഎസ്എച്ച്എസ്എസിലാണ് സാമൂഹ്യമേള. 188 ഹൈസ്കൂൾ വിദ്യാർഥികളും 185 ഹയർസെക്കൻഡറി വിദ്യാർഥികളും ഉൾപ്പടെ 373പേർ മത്സരിക്കും.
 തൃശൂർ ​ഗവ. മോഡൽ ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന ഐടിമേളയിൽ 167 ഹൈസ്കൂൾ വിദ്യാർഥികളും 168 ഹയർസെക്കൻഡറി വിദ്യാർഥികളും ഉൾപ്പടെ 335 വിദ്യാർഥികളും പങ്കെടുക്കും. 20 അധ്യാപകരും മത്സരിക്കും. 
  കാൽഡിയൻ സിറിയൻ എച്ച്എസ്എസിൽ നടക്കുന്ന പ്രവൃത്തി പരിചയമേളയിൽ 1415 വിദ്യാർഥികളാണ് പങ്കെടുക്കുന്നത്. 775 വിദ്യാർഥികൾ ഹൈസ്കൂൾ വിഭാ​ഗത്തിലും 640 പേർ ഹയർസെക്കൻഡറി വിഭാ​ഗത്തിലും മത്സരിക്കും. ​
ഗവ. മോഡൽ ​ഗേൾസ് വിച്ച്എസ്എസിലാണ് വൊക്കേഷണൽ എക്സ്പോ. ഹയർസെക്കൻഡറി വിഭാ​ഗത്തിലെ 400 പേരാണ് മത്സരിക്കുന്നത്.  തൃശൂർ, ഇടുക്കി ജില്ലകളിലെ 52 വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളുകളിലെ വിദ്യാർഥികൾ  പാഠ്യപദ്ധതിയുടെ ഭാ​ഗമായി ഉൽപ്പാദന സേവനകേന്ദ്രങ്ങളിൽ നിർമിക്കുന്ന ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും പ്രദർശനവും വിൽപ്പനയും ഉണ്ടാകും. എൻജിനിയറിങ്, ഐടി, അ​ഗ്രികൾച്ചർ, പാരാമെഡിക്കൽ, ആനിമൽ ഹസ്ബെന്ററി, ഫിഷറീസ്, കോമേഴ്സ്, ബിസിനസ്, ട്രാവൽ ആൻഡ് ടൂറിസം, ഫാഷൻ ടെക്നോളജി, കോസ്മെറ്റോളജി തുടങ്ങിയ മേഖലകളിലെ 60 ഓളം സ്റ്റാളുകളുണ്ടാകും. 
ചൊവ്വാഴ്ച രാവിലെ പത്തിന് ഹോളി ഫാമിലി കോൺവെന്റ് ​ഗേൾസ് ഹൈസ്കൂളിൽ  മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. 
  പി ബാലചന്ദ്രൻ എംഎൽഎ അധ്യക്ഷനാകും.  30ന് നടക്കുന്ന സമാപനസമ്മേളനം  കെ കെ രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. എം കെ വർ​ഗീസ് അധ്യക്ഷനാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top