27 December Friday

"സൗഹൃദം പൂത്ത വഴിത്താരകൾ' 
പ്രകാശിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Oct 27, 2024

വി എം രാധാകൃഷ്‌ണൻ എഴുതിയ ‘സൗഹൃദം പൂത്ത വഴിത്താരകൾ’ രണ്ടാം പതിപ്പ് പ്രൊഫ. സി രവീന്ദ്രനാഥിന് നൽകി 
കെ കെ ശൈലജ എംഎൽഎ പ്രകാശിപ്പിക്കുന്നു

തൃശൂർ
മുതിർന്ന മാധ്യമ പ്രവർത്തകൻ വി എം രാധാകൃഷ്‌ണൻ രചിച്ച "സൗഹൃദം പുത്ത വഴിത്താരകൾ'  പുസ്തകത്തിന്റെ രണ്ടാം ഭാ​ഗം പ്രകാശനം ചെയ്‌തു. കെ കെ ശൈലജ എംഎൽഎ പ്രൊഫ. സി രവീന്ദ്രനാഥിന്‌ നൽകിയാണ്‌ പ്രകാശനം ചെയ്‌തത്‌. പുസ്‌തകത്തിൽ നിന്നുള്ള വരുമാനം പാവപ്പെട്ടവരുടെ ചികിത്സയ്‌ക്ക്‌ നൽകാൻ ലക്ഷ്യമിട്ട്‌ നടത്തിയ പുസ്‌തക വിതരണത്തിന്റെ   ഉദ്‌ഘാടനം   പി ബാലചന്ദ്രൻ എംഎൽഎ  നിർവഹിച്ചു. 
  തേറമ്പിൽ രാമകൃഷ്‌ണൻ അധ്യക്ഷനായി. സാഹിത്യ അക്കാദമി പ്രസിഡന്റ്‌ കെ സച്ചിദാനന്ദൻ മുഖ്യപ്രഭാഷണം നടത്തി.  മേജർ ആർച്ച്‌ ബിഷപ്പ്‌ മാർ റാഫേൽ തട്ടിലിന്റെ സന്ദേശം വായിച്ചു. സാഹിത്യ അക്കാദമി സെക്രട്ടറി സി പി അബൂബക്കർ, ജയരാജ്‌ വാര്യർ, തൃശൂർ അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ,  ഫാ. വാൾട്ടർ തേലപിള്ളി, ഫാ. ഫ്രാൻസിസ്‌ പള്ളിക്കുന്നത്ത്‌, എൻ ശ്രീകുമാർ, ജോസ്‌ വള്ളൂർ, രവികുമാർ ഉപ്പത്ത്‌ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top