കുന്നംകുളം
സി വി ശ്രീരാമൻ ട്രസ്റ്റിന്റെ സി വി ശ്രീരാമൻ സ്മൃതി പുരസ്കാരം സലിം ഷെരീഫിന് സമ്മാനിച്ചു. കുന്നംകുളം നഗരസഭാ ലൈബ്രറി അങ്കണത്തിൽ കഥാകൃത്ത് എസ് ഷരീഷ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. സലീം ഷെരീഫിന് ട്രസ്റ്റ് ചെയർമാൻ വി കെ ശ്രീരാമൻ അവാർഡ് സമ്മാനിച്ചു.
‘ജീവിതത്തിന്റെ പ്രതിനിധികൾ’ എന്ന വിഷയം അവതരിപ്പിച്ച് ഡോ. ജി ഉഷാകുമാരി സി വി ശ്രീരാമൻ സ്‌മാരക പ്രഭാഷണം നിർവഹിച്ചു. സംസ്ഥാന എസ്‌സി എസ്ടി കമീഷൻ അംഗം ടി കെ വാസു, നഗരസഭാ ചെയർപേഴ്സൺ സീത രവീന്ദ്രൻ, കെ എ മോഹൻദാസ്, എം എൻ സത്യൻ, പി എസ് ഷാനു എന്നിവർ സംസാരിച്ചു. 40 വയസ്സിൽ താഴെയുള്ള യുവ കഥാകൃത്തുക്കൾക്ക് നല്കുന്ന പുരസ്‌കാരം ലഭിയ്ക്കുന്ന 11–--ാമത്തെ എഴുത്തുകാരനാണ് തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലെ എരുമാട് സ്വദേശിയായ സലിം ഷെരീഫ്. 28000 രൂപയും പ്രശസ്തിപത്രവും ശിൽപവുമടങ്ങുന്ന പുരസ്കാരം ‘പൂക്കാരൻ’ എന്ന കഥാ സമാഹാരത്തിനാണ് ലഭിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..