03 December Tuesday

ഹൈടെക്‌ സുരക്ഷ; 
ബിടെക്‌ പൊലീസ്‌

സി എ പ്രേമചന്ദ്രൻUpdated: Sunday Oct 27, 2024

സിപിഒമാരായ അഭി ഭിലായ്, ജിതിൻ രാജ്, ഐ ആർ അതുൽ, കെ എസ് സജിത്ത് എന്നിവർ സിറ്റി പൊലീസ്‌ 
സിസിടിവി കാമറ കൺട്രോൾ റൂമിൽ

തൃശൂർ
 രാവും പകലും പൊലീസ്‌ കാവൽ മാത്രമല്ല, തൃശൂർ നഗരം കാക്കാൻ ഹൈടെക്‌  സിസിടിവി കാമറ സംവിധാനവും. ഈ മൂന്നാംകണ്ണ്‌  ഒപ്പിയെടുക്കുന്ന വിവരങ്ങൾ 24 മണിക്കൂറും നീരിക്ഷിക്കാൻ  ബിടെക്‌ പൊലീസ്‌. കേരള പൊലീസിൽ നൂതനസാങ്കേതിക നേടിയ  പുതുതലമുറയും  ഭാഗമാവുകയാണ്‌. ഇത്‌   കുറ്റാന്വേഷണ മേഖലയെയും  മികവുറ്റതാക്കുന്നു. 
തൃശൂർ  സിറ്റി പൊലീസിന്റെ കീഴിൽ  അത്യാധുനിക സിസിടിവി കാമറ സർവെയ്‌ലൻസ്‌ സ്‌റ്റോറേജ്‌   ഡാറ്റാസെന്റർ കഴിഞ്ഞ ദിവസം തുറന്നു. 
 കോർപറേഷന്റെയും പൊലീസിന്റെയും  നേതൃത്വത്തിൽ  കൺട്രോൾ റൂമുമായി ബന്ധിപ്പിച്ച്‌ 300 സിസിടിവി കാമറകളും നഗരത്തിൽ സ്ഥാപിച്ചിട്ടുണ്ട്‌.  ഈ  സിസിടിവി കാമറ കൺട്രോൾ റൂം ചുമതല   ഉന്നത ബുരുദധാരികളാണ്‌  നിർവഹിക്കുന്നത്‌.   ഇവർ  മാറി മാറി   24 മണിക്കൂറും ചുമതല വഹിക്കും. 
കാമറയിൽ കാണുന്ന ക്രിമിനൽ പ്രവൃത്തികൾ ഉടൻ കൺട്രോൾ റൂം പൊലീസിനെ അറിയിക്കും. ദൃശ്യങ്ങളും  കൈമാറും. 
കമീഷണർ ആർ ഇളങ്കോയുടെ കീഴിലുള്ള  ഈ സെന്ററിലെ  സിവിൽ പൊലീസ്‌ ഓഫീസർമാരായ  ഐ ആർ അതുൽ ശങ്കർ നെറ്റ്‌വർക്ക് എൻജിനിയറാണ്‌. 
പി ജിതിനും  സി വി സാംസണും ഇലക്‌ട്രോണിക്സ് എൻജിനിയറാണ്‌. പി എം അഭി ഭിലായ്‌ സിവിൽ എൻജിനിയറും കെ എസ്  സജിത്ത് ഇലക്‌ട്രിക്കൽ എൻജിനിയറുമാണ്‌. 
 ജിതിൻ രാജ്‌ സൈബർ ഫോറൻസിക്  വിദഗ്‌ദനാണ്‌.  സൈബർ സെൽ എസ്‌ഐ ടി ഡി ഫീസ്റ്റോക്കാണ്‌  ടെക്നിക്കൽ  ചുമതല. ഇൻസ്‌പെക്ടർ ടി ഡി സുനിൽകുമാറിനാണ്‌  ഓഫീസ്‌  ചുമതല. 
   തൃശൂരിൽ കഴിഞ്ഞ മാസം നടന്ന എടിഎം കവർച്ചാക്കേസിൽ പ്രതികളും  റെയിൽവേ സ്‌റ്റേഷൻ പരിസരത്ത്‌ നടന്ന കൊലക്കേസ്‌ പ്രതിയും സിസിടിവി കാമറയിൽ കുടുങ്ങി.   ഇത്തരത്തിൽ   നിരവധി  പ്രതികളെ പിടികൂടാൻ ദൃശ്യങ്ങൾ നിർണായക തെളിവായി.  
കാമറകൾ സ്ഥാപിച്ചശേഷം നഗരത്തിൽ  40  ശതമാനം അപകടങ്ങൾ കുറഞ്ഞതായാണ്‌ കണക്ക്‌. മോട്ടോർ വാഹന നിയമലംഘനം,  മാലപ്പൊട്ടിക്കൽ, പോക്കറ്റടി എന്നിവ ഗണ്യമായി കുറഞ്ഞു.  പദ്ധതിക്ക്‌ ഡിജിപിയുടെയും റേഞ്ച്‌ ഡിഐജിയുടെയും പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top