26 December Thursday

ഉത്സവത്തിമിർപ്പിൽ ചേലക്കര

സ്വന്തം ലേഖകൻUpdated: Sunday Oct 27, 2024

യു ആർ
പ്രദീപ് 
തിരുവില്വാമലയിൽ 
വോട്ടർമാരെ
അഭിവാദ്യം 
ചെയ്യുന്നു

ചേലക്കര
മധ്യ കേരളത്തിലെ ഉത്സവങ്ങൾ തുടങ്ങുന്നതും അവസാനിക്കുന്നതും തിരുവില്വാമലയിൽ നിന്നാണ്‌. വില്വാദ്രിനാഥ ക്ഷേത്രത്തിൽ തുടങ്ങി പറക്കോട്ടുകാവ്‌ താലപ്പൊലി വരെ നീളുന്ന ഉത്സവ കാലം. ഈ കാലത്ത്‌ തിരുവില്വാമലയ്‌ക്ക്‌   പുത്തൻ ഉണർവാണ്‌. നിറയെ ആളുകളും കൊട്ടും പാട്ടുമെല്ലാമായി എല്ലായിടത്തും  സന്തോഷ അന്തരീക്ഷം. 
നാസിക്ക്‌ ഡോൾ കൊട്ടുന്നതിന്റെ താളവും നിറയെ ആളുകളുമായി ശനിയാഴ്‌ച രാവിലെ തിരുവില്വാമല സെന്ററിന്‌ അത്തരമൊരു പ്രതീതിയായിരുന്നു. ചേലക്കര മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി യു ആർ പ്രദീപ് എത്തുന്നതിന്റെ ഭാഗമായിരുന്നു ഉത്സവ സമാനമായ അന്തരീക്ഷം.
    പരിചയം പുതുക്കിയും ആളുകളെ വീണ്ടും കണ്ടും വോട്ടുറപ്പിക്കാൻ എത്തിയ യു ആർ പ്രദീപിന്‌ വൻ വരവേൽപ്പാണ്‌ ലഭിക്കുന്നത്‌. മലവട്ടം സ്വദേശി പാർവതിയമ്മ വില്വാദ്രിനാഥ ക്ഷേത്രത്തിലേക്ക്‌ എത്തിയപ്പോഴാണ്‌ സ്ഥാനാർഥി എത്തിയിട്ടുണ്ടെന്ന്‌ അറിഞ്ഞത്‌. കാത്ത്‌ നിന്ന്‌ പ്രദീപിനെ കണ്ടു. വോട്ട്‌ ചോദിച്ചപ്പോൾ ‘പാവങ്ങൾക്കുള്ള ആളല്ലേ’ എന്ന സ്‌നേഹം നിറഞ്ഞ മറുപടി. നിറ ചിരിയോടെ ജയിച്ച്‌ വരുമെന്ന ഉറപ്പും. നാടിന്റെ സ്‌നേഹവായ്‌പ്‌ ഏറ്റുവാങ്ങി പ്രചാരണത്തിൽ മുന്നേറുകയാണ്‌ യു ആർ പ്രദീപ്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top