തൃശൂർ
സംഗീത സംവിധായകൻ ജോൺസന്റെ ഓർമദിനത്തിന്റെ ഭാഗമായി ‘മ്യൂസിക് ഡയറക്ടർ ജോൺസൺ ഫൗണ്ടേഷൻ’ ഡിസംബർ 14,15 തീയതികളിൽ സംസ്ഥാനതല ‘ജോൺസൺ മാസ്റ്റർ സ്മൃതി ഗാനാലാപന മത്സരം’ സംഘടിപ്പിക്കും. സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തിൽ നടക്കുന്ന മത്സരത്തിൽ 15-നും 50-നും ഇടയിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം. 14-ന് ആദ്യ റൗണ്ട് മത്സരം നടക്കും.
തെരഞ്ഞെടുക്കപ്പെടുന്ന 20 പേർ 15-ന് നടക്കുന്ന ഫൈനലിൽ പങ്കെടുക്കും. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് 15,000, 10000, 5000 രൂപയുടെ ക്യാഷ് അവാർഡ് ലഭിക്കും. ഡിസംബർ 21-ന് തൃശൂർ റീജണൽ തിയറ്ററിൽ നടക്കുന്ന ജോൺസൺ സ്മൃതിയിൽ സമ്മാനിക്കും. ഫോൺ: 9349820992. ഫൗണ്ടേഷൻ ചെയർമാൻ എം പി വിൻസന്റ്, സെക്രട്ടറി ഔസേപ്പച്ചൻ, ജയരാജ് വാര്യർ, ഐ പി പോൾ, ചാക്കോ തട്ടിൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..