27 December Friday

എസ്ഐഎഫ്എല്ലിന്‌ യൂറോപ്യൻ യൂണിയനിൽ നിന്ന് 
3.5 കോടിയുടെ ഓർഡർ

വെബ് ഡെസ്‌ക്‌Updated: Friday Dec 27, 2024
വടക്കാഞ്ചേരി
പ്രതിരോധ - ഏറോസ്‌പേസ് മേഖലകളിൽ പ്രവർത്തിക്കുന്ന രാജ്യത്തെ മികച്ച ഫോർജിങ്‌ വ്യവസായസ്ഥാപനവും സംസ്ഥാന പൊതുമേഖലാ വ്യവസായസ്ഥാപനവുമായ അത്താണി
സ്റ്റീൽ ആൻഡ്‌ ഇൻഡസ്ട്രിയൽ ഫോർജിങ്‌സ് ലിമിറ്റഡ് (എസ്ഐഎഫ്എൽ)ന് ജനീവ ആസ്ഥാനമായ യൂറോപ്യൻ യൂണിയൻ ന്യൂക്ലിയർ റിസർച്ചിൽ  നിന്ന് 3.5 കോടി രൂപയുടെ ഓർഡർ ലഭിച്ചതായി ചെയർമാൻ അഡ്വ. ഷെറീഫ് മരയ്ക്കാർ, മാനേജിങ്‌ ഡയറക്‌ടർ കമാണ്ടർ പി സുരേഷ് എന്നിവർ അറിയിച്ചു.  ഡിഫൻസ്, എയ്‌റോസ്പേസ്, ഓയിൽ ആൻഡ് ഗ്യാസ്, ഓട്ടോമൊബൈൽ, റെയിൽവേ തുടങ്ങിയ മേഖലകൾക്ക് ആവശ്യമായ ഫോർജിങ്ങുകൾ നിർമിച്ച് നൽകുന്ന രാജ്യത്തെ പ്രമുഖ വ്യവസായ സ്ഥാപനമാണ്
തൃശൂർ  അത്താണിയിലെ എസ്ഐഎഫ്എൽ.
ഇന്ത്യ ഉൾപ്പടെ 24 രാജ്യങ്ങൾ അംഗമായ യൂറോപ്യൻ യൂണിയൻ ന്യൂക്ലിയർ റിസർച്ചിൽ നിന്ന് ആദ്യമായാണ് കേരളത്തിൽനിന്നുള്ള  വ്യവസായ സ്ഥാപനത്തിന് ന്യൂക്ലിയർ പ്രൊജക്റ്റിന് ആവശ്യമായ ഉൽപ്പന്നങ്ങൾ നിർമിക്കാനുള്ള ഓർഡർ ലഭിക്കുന്നത്. ഭാഭാ ആറ്റമിക് റിസർച്ച് സെന്ററിനും ഇന്ത്യൻ നേവിയുടെ അന്തർവാഹിനിക്കും ആവശ്യമായ അതിസങ്കീർണമായ ഫോർജിങ്ങുകൾ 
എസ്ഐഎഫ്എൽ നിർമിച്ച് നൽകുന്നുണ്ട്. ഗുണനിലവാര മികവ് അടിസ്ഥാനമാക്കിയാണ്  ഓർഡർ എസ്ഐഎഫ്എൽ ന് ലഭിച്ചിട്ടുള്ളതെന്ന് ചെയർമാൻ ഷെറീഫ് മരയ്ക്കാർ പറഞ്ഞു. 
നിലവിൽ അമേരിക്ക, ഖത്തർ, തുർക്കി, സൗദിഅറേബ്യ, പോളണ്ട്, യു എ ഇ എന്നീ രാജ്യങ്ങളിലേക്ക് ഫോർജിങ്ങുകൾ എസ്ഐഎഫ്എൽ കയറ്റുമതി ചെയ്യുന്നുണ്ട്. 
എപിഐ - 20 സി  മോണോഗ്രാം സർട്ടിഫിക്കറ്റ്  ലഭിച്ചിട്ടുള്ള ഏക സംസ്ഥാന പൊതുമേഖലാസ്ഥാപനമാണ് എസ്ഐഎഫ്എൽ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top