ഇരിങ്ങാലക്കുട
എം ടി വാസുദേവന്‍നായരുടെ വിയോഗത്തെത്തുടര്‍ന്ന് വർണക്കുട സാംസ്കാരികോത്സവം മാറ്റി. സംസ്ഥാനത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചതിനാലാണിത്. മാറ്റിവച്ച മെഗാ ഇവന്റുകൾ 28, 29, 30 തീയതികളിൽ നടത്തുമെന്ന് മന്ത്രി ആർ ബിന്ദു വാർത്താസമ്മേളനത്തിൽ അറിയിച്ചു. .
28ന് സിത്താര കൃഷ്ണകുമാറിന്റെ മ്യൂസിക് ബാന്‍ഡ്, 29ന് ആല്‍മരം മ്യൂസിക് ബാന്‍ഡ്, 30ന് ഗൗരിലക്ഷ്മി നയിക്കുന്ന ഡാന്‍സ് മ്യൂസിക് ബാന്‍ഡ്. സമയ കലാഭവന്‍ കൊറ്റനല്ലൂര്‍ ഒരുക്കുന്ന ‘നല്ലമ്മ' നാടന്‍ പാട്ടുകളും കലാരൂപങ്ങളും ഇരിങ്ങാലക്കുടയിലെ നൃത്ത അധ്യാപകരുടെ ശിഷ്യര്‍ അവതരിപ്പിക്കുന്ന നൃത്താവിഷ്‌കാരങ്ങളും അരങ്ങേറും.
നഗരസഭാ ചെയര്‍പേഴ്‌സണ്‍ മേരിക്കുട്ടി ജോയ്, പഞ്ചായത്ത് പ്രസിഡന്റുമാരായ ജോസ് ജെ ചിറ്റിലപ്പിള്ളി, കെ എസ് തമ്പി, ടി വി ലത, കെ എസ് ധനീഷ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..