27 December Friday

ദൈവദശകം കൂട്ടായ്മ ചെയർമാനെതിരെ നിയമനടപടിക്ക്‌ നർത്തകി

വെബ് ഡെസ്‌ക്‌Updated: Friday Dec 27, 2024
കൊടുങ്ങല്ലൂർ
 തന്റെ കലാജീവിതം തകർക്കുന്ന രീതിയിൽ അപവാദ പ്രചാരണം നടത്തുന്ന മലയാളമനോരമ ലേഖകനും, ദൈവദശകം കൂട്ടായ്മ ചെയർമാനുമായ ഗിരീഷ് ഉണ്ണിക്കൃഷ്ണനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പ്രശസ്ത നർത്തകി കലാമണ്ഡലം ധനുഷ സന്യാൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 
ദൈവദശകം മെഗാമോഹിനിയാട്ടമായി അവതരിപ്പിച്ചതിന്‌ ഗിന്നസ് വേൾഡ് റെക്കോഡ് ലഭിച്ചിരുന്നു. പ്രധാന പരിശീലകയായ തന്റെ പേരും ഗിന്നസ് ബുക്കിൽ ഉണ്ടായിരുന്നുവെന്നും  ഇത് ബോധപൂർവം മറച്ച് ഗിരീഷ് ഉണ്ണിക്കൃഷ്ണൻ നുണപ്രചാരണം നടത്തിയെന്നും തന്റെ കഠിനാധ്വാനത്തിന്റെ  ഫലമായി കിട്ടിയ ഗിന്നസ് റെക്കോഡ് കഴിഞ്ഞ ആറ് വർഷമായി വൈരാഗ്യബുദ്ധിയോടെ ഗിരീഷ് ഉണ്ണിക്കൃഷ്ണനും സംഘവും തടഞ്ഞുവച്ചിരിക്കുകയായിരുന്നെന്നും ധനുഷ പറഞ്ഞു.   
     അടുത്തിടെ ഗിന്നസ് അതോറിറ്റിയിൽ നിന്ന് തന്നെ തന്റെ പേര് കൂടി ആലേഖനം ചെയ്ത ദൈവദശകം മെഗാ മോഹിനിയാട്ടം വേൾഡ് റെക്കോഡ് സർട്ടിഫിക്കറ്റ്  ലഭിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു.  ഇത് ചോദ്യം ചെയ്തതോടെയാണ് നിരന്തരമായി  ഇവർ അപവാദ പ്രചാരണം നടത്തിയത്. 10 ലക്ഷം രൂപയും ആവശ്യപ്പെട്ടു.   ഇത്‌ നൽകാതായതോടെ  വീണ്ടും അപവാദ പ്രചാരണം സജീവമാക്കി. ഗിരീഷ് ഉണ്ണിക്കൃഷ്ണനും സംഘത്തിനു മെതിരെ നിയമനടപടി സ്വീകരിക്കുന്നതോടൊപ്പം വീണ്ടും കൂടുതൽ കാര്യങ്ങൾ  വെളിപ്പെടുത്തുമെന്നും ധനുഷ  വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top