27 December Friday
പാലയൂർ പള്ളിയിൽ കരോൾ തടഞ്ഞ സംഭവം

പൊലീസ്‌ നടപടി അനുചിതം 
എൽഡിഎഫ്‌

വെബ് ഡെസ്‌ക്‌Updated: Friday Dec 27, 2024

എൽഡിഎഫ് ജില്ലാ കൺവീനർ കെ വി അബ്ദുൾ ഫാദർ പാലയൂർ പള്ളി സന്ദർശിച്ച ശേഷം വികാരിയുമായി സംസാരിക്കുന്നു

ചാവക്കാട്
ക്രിസ്‌മസ് തലേന്ന് പാലയൂർ സെന്റ് തോമസ് പള്ളിയിൽ മൈക്ക് ഉപയോഗിച്ചതിനെതിനെതിരെയുണ്ടായ ചാവക്കാട് പൊലിസ് സബ് ഇൻസ്പെക്ടറുടെ ഇടപെടൽ അനുചിതമായെന്ന് എൽഡിഎഫ് ജില്ലാ കൺവീനർ കെ വി അബ്ദുൾ ഖാദർ പറഞ്ഞു. 
പാലയൂർ പളളി  സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രിസ്‌മസ് ദിവസം  അത്തരത്തിലൊരു നടപടി  ഉണ്ടാകാൻ പാടില്ലാത്തതായിരുന്നു. മതസൗഹാർദത്തിന് ഏറ്റവും പേരുകേട്ട ​ഗുരുവായൂരും പാലയൂരും അടക്കമുള്ളിടത്ത് ജാ​ഗ്രതയോടെ ഇടപടേണ്ടെ പൊലിസ് ഉദ്യോ​ഗസ്ഥൻ ഉത്തരവാദിത്തമില്ലാതെ പെരുമാറിയത് പ്രതിഷേധാർഹം തന്നെയാണ്. ഉദ്യോ​ഗസ്ഥന്റെ ഈ നടപടി  മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. എൻ കെ അക്ബർ  എംഎൽഎ ഇടപെട്ട് സംസാരിക്കുന്നുമുണ്ട് .  ക്രമസമാധാനം നിലനിർത്താൻ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർ  മതച്ചടങ്ങുകളിൽ കുറേക്കൂടി ഔചിത്യത്തോടുകൂടി പെരുമാറണം. ഇത്തരം നടപടി നിതീകരിക്കാനാവില്ല.  ഈ ഉദ്യോ​ഗസ്ഥന്റെ പേരിൽ ശക്തമായ  നിയമാനുസൃത നടപടി ഉണ്ടാവണമെന്നും എൽഡിഎഫ് ജില്ലാ കൺവീനർ ആവശ്യപ്പെട്ടു. സിപിഐ എം ചാവക്കാട്ഏരിയ സെക്രട്ടറി ടി ടി ശിവദാസ്, നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്, ലോക്കൽ സെക്രട്ടറി പി എസ് അശോകൻ,ഏരിയ കമ്മിറ്റിയം​ഗം മാലിക്കുളം അബ്ബാസ്  എന്നിവരും കൺവീനറോടൊപ്പമുണ്ടായിരുന്നു. 
ചാവക്കാട് എസ്ഐയുടേത്‌  തെറ്റായ നടപടി: സിപിഐ എം
ചാവക്കാട്
 ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി പാലയൂർ തീർഥ കേന്ദ്രത്തിൽ കരോൾ ഗാനം തടഞ്ഞ  ചാവക്കാട് എസ്ഐ വിജിത്ത് കെ വിജയന്റേത് തെറ്റായ നടപടിയന്ന് സിപിഐ എം ഏരിയ കമ്മിറ്റി അഭിപ്രായപ്പെട്ടു. ഇത് സംബന്ധിച്ച്  ചാവക്കാട് ഏരിയ സെക്രട്ടറി ടി ടി ശിവദാസ് മുഖ്യമന്ത്രിക്ക് പരാതി നൽകി. ജില്ലാ പൊലീസ് മേധാവിക്കും രേഖാമൂലം പരാതി നൽകിയിട്ടുണ്ട്. സിപിഐ എം നേതാക്കൾ  പള്ളിയിൽ സന്ദർശനം നടത്തിയിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top