മാള
നാട്ടു വാദ്യങ്ങളുടെയും നാടൻ പാട്ടിന്റെയും താളത്തിനൊത്ത് ആടിയും പാടിയും കൊറിയൻ കലാകാരന്മാർ. ഇന്തോ –-കൊറിയൻ ആർട് എക്സ്ചേഞ്ച് പരിപാടിയുടെ ഭാഗമായി മാളയിൽ നടക്കുന്ന ചിത്രകലാ ക്യാമ്പിലെ അംഗങ്ങളാണ് കേരളത്തിന്റെ തനത് കലകൾ കണ്ടാസ്വദിക്കാൻ കുഴിക്കാട്ടുശേരി ഗ്രാമികയിലെത്തിയത്.
കരിന്തലക്കൂട്ടം നാടൻ പാട്ടുസംഘത്തിന്റെ ചടുല താളത്തിനൊപ്പം കൊറിയൻ കലാകാരന്മാരും കലാകാരികളും ചുവടുകൾ വച്ച് നൃത്തം ചെയ്തു. വായ്ത്താരികൾ ഏറ്റു ചൊല്ലി. കൊറിയൻ കലകാരന്മാരുടെ പാട്ടിന് കരിന്തലക്കൂട്ടത്തിന്റെ താളവാദ്യങ്ങൾ അകമ്പടിയായി. ഉണ്ണിക്കൃഷ്ണൻ പാക്കനാരുടെ മുളവാദ്യങ്ങളുടെ പ്രകടനം കൊറിയൻ കലാകാരന്മാരിൽ കൗതുകമുണർത്തി. പൂതനും തിറയും അവതരണവുമുണ്ടായി.
മുളകൊണ്ടുള്ള വാദ്യോപകരണങ്ങൾ ക്യാമ്പംഗങ്ങൾക്ക് ഗ്രാമിക പ്രസിഡന്റ് പി കെ കിട്ടൻ സമ്മാനിച്ചു. കുരുത്തോലയിൽ തീർത്ത പൂക്കൾ നൽകിയാണ് സംഘാംഗങ്ങളെ സ്വീകരിച്ചത്.
ദക്ഷിണ കൊറിയയിൽ നിന്നും ഇന്ത്യയിൽനിന്നും 10 വീതം ചിത്രകാരന്മാരാണ് സംഘത്തിലുണ്ടായിരുന്നത്. ക്യാമ്പ് ഡയറക്ടർ ബിനോയ് വർഗീസ്, ദക്ഷിണ കൊറിയയിലെ പൂമ ആർട് ഗാലറി ഉടമ മൂൺ ലീ, മലയാളി ചിത്രകാരൻ ടി എം അസീസ്, വി കെ ശ്രീധരൻ എന്നിവർ സംസാരിച്ചു. മാളയിലെ സിനഗോഗും യഹൂദ ശ്മശാനവും സന്ദർശിച്ചശേഷമാണ് സംഘം ഗ്രാമികയിലെത്തിയത്.
------------------------------------------ചിത്രകലാ ക്യാമ്പ് സമാപിച്ചു
നെയ്തക്കുടി ജിബി ഫാമിൽ ഒരാഴ്ചയായി നടന്നുവരുന്ന ചി ത്രകല ക്യാമ്പ് സമാപിച്ചു. കെകെ എൽഎം ഫൗണ്ടേഷൻ ട്രസ്റ്റ് ആണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഇന്ത്യയിൽ നിന്ന് 10 പേരും ദക്ഷിണ കൊറിയയിൽ നിന്നും പത്തുപേരും ക്യാമ്പിൽ പങ്കെടുത്തു. മൂൺലി ആയിരുന്നു ഡയറക്ടർ. സൗത്ത് കൊറിയൻ സംഘടനയായ ‘വൂമ്മ' യുടെ ഡയറക്ടർ കൂടിയാണ് മൂൺലി. കൊറിയക്കാരി സാറ ക്യുറേറ്റർ ആയിരുന്നു.
ക്യാമ്പിൽ പൂർത്തിയാക്കിയ ചിത്രങ്ങൾ കലാകാരന്മാർ ഫ്രീ ആയി കെകെ എൽഎം ട്രസ്റ്റിന് കൈമാറും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..