05 November Tuesday

അളഗപ്പനഗർ സ്കൂളിൽ 
ഇലക്കറി ഫെസ്റ്റ്

വെബ് ഡെസ്‌ക്‌Updated: Sunday Jul 28, 2024

ഇലക്കറി ഫെസ്റ്റിൽ തയ്യാറാക്കിയ കറികൾ കുട്ടികൾ കഴിക്കുന്നു

 അളഗപ്പനഗർ

വിഷമയമായ  ഭക്ഷ്യവസ്തുക്കളുടെ ഉപയോഗത്തെ തുടര്‍ന്ന് ആരോഗ്യം നശിക്കുന്ന കാലത്ത് രോഗപ്രതിരോധശേഷിയുള്ള നൂറിലധികം ഇലക്കറികളുടെ വേറിട്ട സദ്യ ഒരുക്കി അള​ഗപ്പനഗര്‍ സ്കൂള്‍. പഞ്ചായത്ത് ഹയർസെക്കൻഡറി സ്കൂളിലെ കാർഷിക ക്ലബ്ബാണ് കർക്കടക മാസത്തിന്റെ ഭാഗമായി ഇലക്കറി ഫെസ്റ്റ് ഒരുക്കിയത്. പ്രധാനാധ്യാപിക സിനി എം കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. 
ഇലകൊണ്ടുള്ള തോരനുകളും,  ചമ്മന്തിയും, പച്ചടിയും, ജ്യൂസും, സലാഡുകളും, അച്ചാറുകളും, കറികളും, അട, പുട്ട്, കട്ട് ലറ്റ്, പരിപ്പുവട, ബജി, തുടങ്ങിയ പലഹാരങ്ങളും ഉണ്ടാക്കിയത്. ചേമ്പ്, പയര്‍, മത്തന്‍, കോവക്ക, താള്, തകര, കാന്താരി മുളകിന്റെ ഇല, മൾബെറി, ചേന എന്നിവയുടെ ഇലകളും വിവിധയിനം ചീരകൾ, മുരിങ്ങയില, തഴുതാമ, വാഴക്കൂമ്പ് തുടങ്ങി തൊട്ടാൽ ചൊറിയുന്ന  കടുത്തൂവ വരെ ഉപയോഗിച്ചാണ് വിദ്യാർഥികൾ ഇരുന്നൂറോളം വിഭവങ്ങൾ തയ്യാറാക്കിയത്. കാർഷിക ക്ലബ്‌ കൺവീനർ എം ബി സജീഷ്, സീനിയർ അസിസ്റ്റന്റ് മഞ്ജുഷ മാത്യു, അധ്യാപകരായ പി ടി ജിനി മോൾ, ടി ജി രേഖ, ടി പുഷ്പ, ടി അജിത ടി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top