ചാലക്കുടി
പോട്ട സിഗ്നൽ ജങ്ഷനിൽ കാറുകൾ കൂട്ടിയിടിച്ചു. ശനി രാത്രി 8.45ഓടെയായിരുന്നു അപകടം. ആർക്കും ഗുരുതര പരിക്കില്ല. പോട്ട സ്ഗ്നലിൽ നിർത്തിയിട്ടിരിക്കുകയായിരുന്ന കാറിന് പുറകിൽ പാലക്കാട്ട്‌നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ് ഇടിക്കുകയായിരുന്നു.
ഇടിയുടെ അഘാതത്തിൽ മുകളിലേക്കുയർന്ന കാർ എതിർ ട്രാക്കിൽ നിർത്തിയിട്ടിരുന്ന കാറിന് മുകളിൽ വീണ് ഡിവൈഡറിൽ ഇടിച്ചുനിന്നു. മഞ്ചേരിയിൽനിന്ന് വന്ന സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽ പ്പെട്ടത്. അപകടത്തെത്തുടർന്ന് ദേശീയപാതയിലെ വാഹനഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..