22 December Sunday

കടലില്‍ കുടുങ്ങിയ 40 മീന്‍പിടിത്ത തൊഴിലാളികളെ രക്ഷിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jul 28, 2024

മുനക്കക്കടവില്‍ മീന്‍ പിടിക്കാന്‍ കടലില്‍ പോയി എൻജിന്‍ നിലച്ച് കുടുങ്ങിയ ബോട്ട് ‍

ചാവക്കാട്

ബോട്ടിന്റെ എൻജിൻ പ്രവർത്തനം നിലച്ച്  കടലിൽ കുടുങ്ങിയ 40 മീൻ പിടിത്ത തൊഴിലാളികളെ ഫിഷറീസ് വകുപ്പ് റിസ്ക്യൂ ബോട്ട് രക്ഷിച്ചു. മുനക്കക്കടവ് ഫിഷ് ലാന്റിങ് സെന്ററിൽ നിന്നും ശനി  പുലർച്ചെ  മീൻ പിടിക്കാൻ പോയ  ഇൻബോഡ് വള്ളം കടലിൽ 10 നോട്ടിക്കൽ മൈൽ (19 കിലോമീറ്റർ) അകലെ ചാമക്കാല പടിഞ്ഞാറ് ഭാഗത്ത്  എൻജിൻ നിലച്ച് കുടുങ്ങുകയായിരുന്നു. 
വലപ്പാട് സ്വദേശി ഗോപിയുടെ ഉടമസ്ഥതയിലുള്ളതാണ് വള്ളം. വലപ്പാട് സ്വദേശികളായ 40 തൊഴിലാളികളാണ് ബോട്ടിൽ ഉണ്ടായിരുന്നത്‌. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ എം എഫ് പോളിന്റെ നേനൃത്വത്തിൽ   മറൈൻ എൻഫോഴ്‌സ്‌മെന്റ്  ആൻഡ്‌ വിജിലൻസ് വിങ് ഓഫീസർമാരായ വി എൻ പ്രശാന്ത്കുമാർ, ഇ ആർ ഷിനിൽകുമാർ, വി എം ഷൈബു, സിവിൽ പൊലീസ് ഓഫീസർ കെ പി  അവിനാഷ്, റസ്‌ക്യൂ ഗാർഡ്മാരായ പി  ഫസൽ, കെ എച്ച് ഷിഹാബ്,  സി അജിത്ത് കുമാർ, ബോട്ട് സ്രാങ്ക് പി കെ റസാക്ക്, എൻജിൻ ഡ്രൈവർ കെ കെ റഷീദ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top