23 December Monday

ആല്‍ഫ 
പാലിയേറ്റീവ് കെയര്‍ വാക്കത്തോണ്‍

വെബ് ഡെസ്‌ക്‌Updated: Saturday Sep 28, 2024
തൃശൂർ
"കാരുണ്യകേരളം' എന്ന മുദ്രാവാക്യവുമായി ലോക പാലിയേറ്റീവ് കെയർ ദിനാചരണത്തോടനുബന്ധിച്ച് ആൽഫ പാലിയേറ്റീവ് കെയറിന്റെയും സ്റ്റുഡന്റ്‌സ് അസോസിയേഷൻ ഓഫ് പാലിയേറ്റീവ് കെയർ- എസ്എപിസിയും ചേർന്ന്‌ വാക്കത്തോൺ സംഘടിപ്പിക്കും. 30ന് തിരുവനന്തപുരത്തുനിന്നാരംഭിക്കുന്ന കൂട്ടനടത്തം ഒക്ടോബർ 10ന്‌ വയനാട്ടിൽ അവസാനിക്കുമെന്ന്‌ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.   
പ്രകൃതി ദുരന്തത്തിൽ ദുരിതമനുഭവിക്കുന്ന വയനാട്ടിലെ ജനങ്ങളോട് വിദ്യാർഥികളുടെ ഐക്യദാർഢ്യം എന്ന നിലയിലാണ് 20,000 വിദ്യാർഥികൾ പല ദിവസങ്ങളിലായി പങ്കെടുക്കുന്ന കൂട്ടനടത്തം സംഘടിപ്പിക്കുന്നത്. ഒപ്പം കൽപ്പറ്റയിൽ ആൽഫയുടെ മാതൃകാ പാലിയേറ്റീവ് കെയർ സേവനകേന്ദ്രത്തിന്റെ പ്രവർത്തനത്തിനും തുടക്കമാകും. 
ഒക്ടോബർ ഒമ്പതിനാണ്‌ ജില്ലയിൽ വാക്കത്തോൺ നടക്കുക. തെക്കേ ഗോപുരനടയിൽനിന്ന്‌ രാവിലെ 9.30ന് ആരംഭിച്ച് സ്വരാജ് റൗണ്ട് ചുറ്റി തെക്കേ ഗോപുരനടയിൽത്തന്നെ സമാപിക്കും. വാർത്താസമ്മേളനത്തിൽ ആൽഫ പാലിയേറ്റീവ് കെയർ ചെയർമാൻ കെ എം നൂർദീൻ, കമ്യൂണിറ്റി ഡയറക്ടർ സുരേഷ് ശ്രീധരൻ, പ്രോഗ്രാം കൺവീനർ ബാബു പാനികുളം, എസ്എപിസി ബോർഡ് അംഗം കുസുമം ജോസഫ് എന്നിവർ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top