27 December Friday
നിക്ഷേപത്തട്ടിപ്പ്‌

കോൺഗ്രസ്‌ നേതാക്കളെ വടക്കഞ്ചേരിയിൽ തെളിവെടുപ്പിനെത്തിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Sep 28, 2024
 
തൃശൂർ
കെപിസിസി സെക്രട്ടറിയായിരുന്ന സി എസ്‌ ശ്രീനിവാസൻ മുഖ്യപ്രതിയായ ഹീവാൻ നിക്ഷേപത്തട്ടിപ്പു കേസിൽ പ്രതികളെ പാലക്കാട്‌ ജില്ലയിലും തെളിവെടുപ്പിന്‌ കൊണ്ടുപോയി. 
തൃശൂർ ചക്കാമുക്ക് ഹീവാൻ നിധി ലിമിറ്റഡ്, ഹീവാൻ ഫിനാൻസ്‌ സ്ഥാപനത്തിന്റെ പേരിൽ  14 കോടിയിലധികം നിക്ഷേപം സ്വീകരിച്ച്‌ വഞ്ചിച്ചുവെന്ന കേസിൽ റിമാൻഡിൽ കഴിയുന്ന  കെപിസിസി സെക്രട്ടറി സി എസ്‌ ശ്രീനിവാസൻ,  യൂത്ത്‌ കോൺഗ്രസ്‌ നേതാവ്‌   വാണിയമ്പാറ സ്വദേശി സി എം അനിൽകുമാർ,  പ്രവാസി വ്യവസായി സുന്ദർ സി മേനോൻ, പുതൂർക്കര  സ്വദേശി ബിജു മണികണ്ഠൻ എന്നിവരെയാണ്‌ വടക്കഞ്ചേരിയിലുള്ള ഹീവാൻ ഓഫീസിൽ  വ്യാഴാഴ്‌ച  എത്തിച്ചത്‌.  ഈ ഓഫീസ്‌ പൂട്ടിക്കിടക്കുകയാണ്‌.  
വടക്കഞ്ചേരി, ആലത്തൂർ മേഖലകളിൽ നിരവധി നിക്ഷേപകർക്ക്‌   പണം നഷ്ടപ്പെട്ടതായി പരാതിയുണ്ട്‌. കേസുകളും നിലവിലുണ്ട്‌.  പണം നഷ്ടപ്പെട്ട നിരവധി പേർ സ്‌റ്റേഷനിലെത്തിയിരുന്നു.  ഭിന്നശേഷിക്കാരനായ നിക്ഷേപകന്റെ ജീവിത സമ്പാദ്യം മുഴുവൻ ഹീവാൻ നിധിയിൽ നിക്ഷേപിച്ചിരുന്നു. ഇയാൾ സ്‌റ്റേഷനിലെത്തി ബഹളം വച്ചു.  പൊലീസ്‌ ഇടപെട്ട്‌ ശാന്തനാക്കി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top