23 December Monday

ചിമ്മിനി ഡാമിൽ പൊതുജനങ്ങളെ പ്രവേശിപ്പിക്കണം

വെബ് ഡെസ്‌ക്‌Updated: Saturday Sep 28, 2024
ചിമ്മിനി ഡാം 
ചിമ്മിനി ഡാമിലേക്ക് പൊതുജനങ്ങൾക്ക്   സന്ദർശനം അനുവദിക്കുന്നതിനുള്ള നടപടിയെടുക്കാൻ കെ കെ രാമചന്ദ്രൻ എംഎൽഎ  ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. 
വൈൽഡ് സർക്യൂട്ട് ഉല്ലാസയാത്ര സംഘത്തോടൊപ്പം ചിമ്മിനിയിലെത്തിയ എംഎൽഎ  വിളിച്ചു ചേർത്ത ഉദ്യോഗസ്ഥരുടെ യോഗത്തിലായിരുന്നു നിർദേശം.  പൊതുജനങ്ങളെ  പ്രവേശിപ്പിക്കാൻ  ഡാം സുരക്ഷാ അതോറിറ്റിയുടെ അനുമതി തേടിയതായും അനുമതി ലഭിക്കുന്ന മുറയ്ക്ക് ഡാമിലേക്ക് പ്രവേശനം അനുവദിക്കുമെന്നും  ഇറിഗേഷൻ വകുപ്പ് അധികൃതർ പറഞ്ഞു.
 ചിമ്മിനി വന്യജീവി സങ്കേതം- വിനാേദ സഞ്ചാര കേന്ദ്രത്തിന്റെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന് തുക മാറ്റിവച്ചതായി എംഎൽഎ അറിയിച്ചു.   ഒരു മാസത്തിനകം ചിമ്മിനി ഡാമിലെ ടോയ്‌ലറ്റ് ബ്ലോക്ക് പൂർത്തിയാക്കാൻ വരന്തരപ്പിള്ളി പഞ്ചായത്തിന് നിർദേശവും നൽകി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top