04 October Friday

മരണപ്പാച്ചിൽ: ബസ്‌ ഡ്രൈവറെ കൈയോടെ പൊക്കി

വെബ് ഡെസ്‌ക്‌Updated: Saturday Sep 28, 2024
തൃശൂർ
പകൽ ഹെഡ്‌ലൈറ്റ്‌ തെളിയിച്ചും  എയർ ഹോൺ അടിച്ചും എതിർ ദിശയിലെ വാഹനങ്ങളെയെല്ലാം  പേടിപ്പിച്ച്  അപകടകരമായി ഓടിച്ചു വന്ന ബസ്‌ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ്‌ ഉദ്യോഗസ്ഥർ പിടികൂടി.   തൃശൂർ–- പാലപ്പിള്ളി   റൂട്ടിൽ ഓടുന്ന  അമ്പാടി  ബസാണ്‌ പിടിയിലായത്‌. ഡ്രൈവർ റാൽജോയുടെ ലൈസൻസ്‌ സസ്‌പെൻഡ്‌ ചെയ്‌തു.   കുരിയച്ചിറയിൽ എൻഫോഴ്‌സ്‌മെന്റ്  എഎംവിഐ പയസ് ഗിറ്റ് ഓടിച്ചിരുന്ന കാറിന്‌ ഇടതു വശത്തേക്ക്  ബസ്‌ വെട്ടിച്ചു.  
എതിർദിശയിൽ നിന്നും വന്ന ബസ്‌  പെട്ടെന്ന് നിർത്തിയതിനാൽ വലിയൊരു അപകടം ഒഴിവാകുകയായിരുന്നു. ഒതുക്കാൻ സ്ഥലമില്ലെന്നറിഞ്ഞിട്ടും അപകടകരമായി ബസ്‌ വെട്ടിക്കുകയായിരുന്നു.  
തുടർന്ന് ബസിനെ പിന്തുടർന്ന് കുരിയച്ചിറ സ്റ്റോപ്പിൽ മുന്നിൽ നിർത്തിയപ്പോളും ബസ്‌ ഡ്രൈവർ കാറിനെ ഇടിച്ചു തെറിപ്പിക്കാൻ ശ്രമിച്ചു.  യൂണിഫോമിലുള്ള ഉദ്യോഗസ്ഥൻ  കാറിൽനിന്ന്‌ ഇറങ്ങിയത്‌  കണ്ടതോടെ  ബസ്‌ ഒതുക്കി നിർത്തി.   തുടർന്ന്  കേസെടുത്തു.  എൻഫോഴ്‌സ്‌മെന്റ്  ആർടിഒ   കെ ബി സിന്ധു ലൈസൻസും സസ്‌പെന്റ് ചെയ്തു. ബസ്സുകളുടെ മത്സരയോട്ടവും നിരോധിത ഹോണുകളുടെ ഉപയോഗവും അംഗീകരിക്കാനാവില്ലെന്നും കനത്ത നടപടിയെടുക്കുമെന്നും എൻഫോഴ്‌സ്‌മെന്റ്  ആർടിഒ അറിയിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top