19 December Thursday

ജില്ലാ അത്‌ലറ്റിക് മീറ്റ് തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Sep 28, 2024
മുകേഷ്‌ കൊങ്ങണൂർ
കുന്നംകുളം
 ജില്ലാ അത്‌ലറ്റിക്‌ അസോസിയേഷൻ 68–--ാമത് ജില്ലാ മീറ്റിന് കുന്നംകുളത്ത് തുടക്കമായി. കുന്നംകുളം സീനിയർ ഗ്രൗണ്ട് സിന്തറ്റിക് സ്റ്റേഡിയത്തിൽ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മേള എ സി മൊയ്തീൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ഡോ. ഇ യു രാജൻ അധ്യക്ഷനായി.  ഏഷ്യൻ ഗെയിംസിൽ സിൽവർ മെഡൽ നേടിയ ലോങ് ജമ്പ് താരം ആൻസി സോജനെ ചടങ്ങിൽ ആദരിച്ചു. കുന്നംകുളം നഗരസഭ ചെയർപേഴ്സൺ സീത രവീന്ദ്രൻ, ഗുഡ് ഷെപേഡ് സിഎംഐ സ്കൂൾ പ്രിൻസിപ്പൽ ഫാ. ലിജോ പോൾ, പ്രൊഫ. പി എം നാരായണൻ നമ്പൂതിരി, അസോസിയേഷൻ സെക്രട്ടറി ഡോ. കെ എസ് ഹരിദയാൽ, ബിജു സി ബേബി എന്നിവർ സംസാരിച്ചു. തൊള്ളയിരത്തിൽ പരം താരങ്ങൾ അണിനിരക്കുന്ന മീറ്റ്  27 മുതൽ 29 വരെയാണ് സംഘടിപ്പിക്കുന്നത്.  മീറ്റിലെ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർ ഒക്ടോബർ 10 മുതൽ 14 വരെ കോഴിക്കോട് സർവകലാശാല  സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന  ചാമ്പ്യൻഷിപ്പിൽ തൃശൂരിനെ പ്രതിനിധീകരിച്ച് മത്സരിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top