19 December Thursday

ആദ്യ ദിനം വിമലയുടെ മുന്നേറ്റം

വെബ് ഡെസ്‌ക്‌Updated: Saturday Sep 28, 2024
കുന്നംകുളം
 ജില്ലാ അത്‌ലറ്റിക് മീറ്റിൽ ആദ്യ ദിനം തൃശൂർ വിമല കോളേജിന്റെ മുന്നേറ്റം. ആകെയുള്ള 168 മത്സര ഇനങ്ങളിൽ 57 എണ്ണം പൂർത്തിയായപ്പോൾ  വിവിധ വിഭാഗങ്ങളിൽ നിന്നായി 169 പോയിന്റ്‌ നേടിയാണ്‌ വിമലയുടെ കുതിപ്പ്. 53 പോയിന്റോടെ തൃശൂർ ആന്റോസ് അത്‌ലറ്റിക് അക്കാദമി രണ്ടാം സ്ഥാനത്തും, 34 പോയിന്റോടെ കരിക്കാട് അൽ അമീൻ സ്കൂൾ മൂന്നാം സ്ഥാനത്തുമാണ്‌.  42 ക്ലബ്ബുകളില്‍ നിന്നായി 900 അത്‌ലറ്റുകൾ പങ്കെടുക്കുന്ന ചാമ്പ്യന്‍ഷിപ്പിൽ 14, 16 വയസ്സ്‌ വിഭാഗങ്ങളിൽ 8 ഇനങ്ങളിലും, 18, 20, പുരുഷ, വനിതാ വിഭാഗങ്ങളിൽ 23 ഇനങ്ങളിലുമാണ് മത്സരങ്ങൾ നടക്കുന്നത്. രണ്ടാം ദിവസമായ ശനിയാഴ്ച 48  ഇനങ്ങളിൽ മത്സരം നടക്കും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top