സ്വന്തം ലേഖകൻ
തൃശൂർ
സംസ്ഥാനത്തിന്റെ ശുചിത്വത്തിലുള്ള പിന്നോക്കാവസ്ഥ മറികടക്കാനായി നടത്തുന്ന സമ്പൂർണ മാലിന്യമുക്ത സംസ്ഥാനമെന്ന പ്രചാരണം ബുധനാഴ്‌ച ആരംഭിക്കുമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. കേരളത്തെ ശുചിത്വത്തിന്റെ കാര്യത്തിലും ഒന്നാം സ്ഥാനത്തെത്തിക്കാനുള്ള പരിശ്രമത്തിലാണ് സർക്കാർ. മുഴുവൻ ജനങ്ങളുടെയും സഹകരണത്തോടെ ലക്ഷ്യം കൈവരിക്കാനാവണം. ബുധനാഴ്‌ച തുടങ്ങുന്ന പ്രചാരണം മാർച്ച് 30ന് പൂർത്തിയാകും. കോർപറേഷൻ ശക്തൻ നഗറിൽ നിർമിച്ച ആകാശപ്പാത ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മന്ത്രി.
താരതമ്യമില്ലാത്ത പദ്ധതിയാണ് ആകാശപ്പാത . ഭാവനാ പൂർണമായ പദ്ധതികൾ ആവിഷ്‌കരിച്ച് യാഥാർഥ്യമാക്കി. പ്രകൃതി സൗഹൃദ ഊർജ സമീപനം അഭിനന്ദനാർഹമാണെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ സ്വാഗതം പറയുമ്പോൾ നൽകിയ ബൊക്കെ വാങ്ങാതിരുന്നത് നിരോധിത പ്ലാസ്റ്റിക്കിൽ പൊതിഞ്ഞതായതുകൊണ്ടാണ്. ഇത്തരം കാര്യങ്ങളിൽക്കൂടിയും ജാഗ്രതയുണ്ടാവണമെന്ന് മന്ത്രി ഓർമിപ്പിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..