27 December Friday

കണ്ടെയ്‌നർ ലോറിക്കുള്ളിൽ കൊള്ളസംഘം

വെബ് ഡെസ്‌ക്‌Updated: Saturday Sep 28, 2024

 

തൃശൂർ
കണ്ടെയ്‌നർ ലോറി ചരക്കുമായി കേരളത്തിലേക്ക്‌ എത്തും. തിരികെ പോകുമ്പോൾ കവർച്ചാ സാധാനങ്ങൾ കടത്തും.  തൃശൂരിൽ മൂന്ന്‌ എടിഎമ്മുകളിൽ കവർച്ച നടത്തിയശേഷം കാർ കണ്ടെയ്‌നറിലാണ്‌ കടത്തിയത്‌. 
പൊലീസിന്റെ ജാഗ്രതയിൽ ഇത്‌ പിടികൂടാനായി. എസ്‌ കെ ലോജിസ്‌റ്റിക്‌ എന്ന്‌ എഴുതിയ രാജസ്ഥാൻ രജിസ്‌ട്രേഷനിലുള്ള കണ്ടെയ്‌നർ ലോറി  നിയമാനുസൃതം സാധനങ്ങളുമായാണ്‌ കേരളത്തിൽ എത്തിയത്‌. തിരികെ പോകുമ്പോഴാണ്‌ കവർച്ചാസാധനങ്ങൾ കടത്താൻ ഉപയോഗിച്ചത്‌. സിനിമാ സ്‌റ്റൈലിലാണ്‌ സംഘത്തിന്റെ പ്രവർത്തനം.
ഈ വണ്ടി പന്നിയങ്കര ടോൾ പ്ലാസ കടന്നുപോവുന്നതിന്റെ ദൃശ്യം പൊലീസിന്‌ ലഭിച്ചു. കേരളത്തിൽ വച്ചാണോ തമിഴ്‌നാട്ടിൽ വച്ചാണോ കാർ ഉള്ളിൽ കയറ്റിയതെന്ന്‌ അന്വേഷിച്ച്‌ വരികയാണെന്ന്‌ സിറ്റി കമീഷണർ ആർ ഇളങ്കോ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top