24 November Sunday
എടിഎം കവർച്ച

എടിഎം കവർച്ച, 1.48 മണിക്കൂർ, 
3 എടിഎം

വെബ് ഡെസ്‌ക്‌Updated: Saturday Sep 28, 2024

കവർച്ച നടന്ന മാപ്രാണം ബ്ലോക്ക് ജങ്‌ഷനിലെ എടിഎം കൗണ്ടര്‍

സ്വന്തം ലേഖകൻ
തൃശൂർ
ജില്ലയിൽ മൂന്ന്‌ എടിഎമ്മുകളിൽ നിന്നായി കവർന്നത്‌ 69.41 ലക്ഷം.  ഒരു മണിക്കൂർ 35 മിനിറ്റിനകം മൂന്നിടത്ത്‌ കവർച്ച നടന്നു.  മാപ്രാണം  ബ്ലോക്ക് ജങ്‌ഷനിലെ എടിഎമ്മിലായിരുന്നു ആദ്യകവർച്ച. ഇവിടെനിന്ന്‌   33,90,000  രൂപയാണ്‌ കവർന്നത്‌. കോലഴിയിൽ നിന്ന് 25,65,000 രൂപയും ഷൊർണൂർ റോഡ് എടിഎമ്മിൽനിന്ന് 9,86,700 രൂപയും  നഷ്ടപ്പെട്ടെന്നാണ്‌ പ്രാഥമിക വിവരം. ഇരിങ്ങാലക്കുട മാപ്രാണത്തെ എടിഎം വെള്ളിയാഴ്‌ച  പുലർച്ചെ 2.10-ന് തകർത്ത് പണമെടുത്തു.  20 കിലോമീറ്റർ അകലെ തൃശൂർ നഗരത്തിലെ ഷൊർണൂർ റോഡിലെ എടിഎമ്മിൽ  3.07-നാണ്‌ കവർച്ച നടന്നത്‌.  3.58നാണ്‌  കോലഴിയിലെ എടിഎമ്മിൽ കവർച്ച. 
 കോലഴി എസ്ബിഐ കൊള്ളയടിക്കാൻ   2020ലും ശ്രമം നടന്നിരുന്നു.  എസ്ബിഐയോട്‌ ചേർന്നുള്ള എടിഎം മെഷീൻ വാഹനത്തിൽ കെട്ടി വലിച്ച് കൊണ്ടു പോകാനാണ് ശ്രമം  നടന്നത്.  പ്രതികൾക്കായി പൊലീസ് അന്വേഷണം നടത്തിയെങ്കിലും പിടി കൂടാനായിരുന്നില്ല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top