23 December Monday

ആദിവാസി ഗ്രാമത്തിലെ അങ്കണവാടി കത്തിനശിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Oct 28, 2024

ചാലക്കുടി

അതിരപ്പിള്ളി പഞ്ചായത്തിലെ മലക്കപ്പാറ അരേക്കാപ്പ് കപ്പായം ആദിവാസി ഗ്രാമത്തിലെ അങ്കണവാടി കത്തിനശിച്ചു. ശനി രാത്രിയിലാണ് തീപ്പിടിത്തമുണ്ടായത്. രാത്രിയിൽ ഇതുവഴി പോയവരുടെ കൂട്ടത്തിൽ ആരോ തീവച്ചതാകാമെന്ന്‌ പരിസരവാസികൾ അറിയിച്ചു. കഴിഞ്ഞ പത്തുമാസമായി താൽക്കാലികമായി നിർമിച്ച ഷെഡിലാണ് അങ്കണവാടി പ്രവർത്തിക്കുന്നത്. മുളയും ഈറ്റയിലയും ഉപയോഗിച്ച് അടച്ചുറപ്പോടുകൂടിയാണ് അങ്കണവാടി നിർമിച്ചത്. ഇവിടെ സൂക്ഷിച്ചിരുന്ന പോഷാകാഹാര വസ്തുക്കൾ, മരുന്നുകൾ, കുട്ടികളുടെ കളിപ്പാട്ടങ്ങൾ, പുസ്തകങ്ങൾ, പാത്രങ്ങൾ എല്ലാം കത്തി നശിച്ചു. നിലവിലെ അങ്കണവാടിക്കായുള്ള കെട്ടിടത്തിന്റെ നിർമാണം സ്തംഭിച്ച നിലയിലാണ്. അങ്കണവാടി വർക്കറുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഐസിഡിഎസ് ഓഫീസർ നൽകിയ പരാതിയിൽ മലക്കപ്പാറ പൊലീസ്‌ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top