22 December Sunday
പൂരം കലക്കല്‍ ​ഗൂഢാലോചന

കേസെടുത്ത് തൃശൂര്‍ ഈസ്റ്റ് പൊലീസ്

വെബ് ഡെസ്‌ക്‌Updated: Monday Oct 28, 2024
തൃശൂർ 
പൂരം കലക്കല്‍ ​ഗൂഢാലോചനയുമായി ബന്ധപ്പെട്ട് കേസെടുത്ത് തൃശൂർ ഈസ്റ്റ് പൊലീസ്.  ഗൂഢാലോചന അന്വേഷിക്കുന്ന പ്രത്യേക സംഘത്തിലെ ഇൻസ്പെക്ടർ ചിത്തരഞ്ജന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ്. ശനിയാഴ്ച രജിസ്റ്റർ ചെയ്ത കേസിൽ ആരെയും പ്രതി ചേർത്തിട്ടില്ല. ഗൂഢാലോചന, മതപരമായ ആഘോഷം തടസ്സപ്പെടുത്തൽ, രണ്ടു വിഭാ​ഗങ്ങൾ തമ്മിൽ സ്പർധയുണ്ടാക്കാൻ ശ്രമിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. പൂരം കലക്കിയതുമായി ബന്ധപ്പെട്ട പൊലീസ് രജിസ്റ്റർ ചെയ്യുന്ന ആദ്യ കേസാണിത്.
ഈ മാസം മൂന്നിനാണ് പൂരം കലക്കൽ ത്രിതല അന്വേഷണം പ്രഖ്യാപിച്ചത്. ഇതിനുശേഷം പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. തൃശൂർ റേഞ്ച് ഡിഐജി തോംസൺ ജോസ്, കൊല്ലം റൂറൽ എസ്പി സാബു മാത്യു, കൊച്ചി എസിപി പി രാജ്കുമാർ, വിജിലൻസ് ഡിവൈഎസ്പി ബിജു വി നായർ, ഇൻസ്പെക്ടർമാരായ ചിത്തരഞ്ജൻ, ആർ ജയകുമാർ എന്നിവരാണ് സംഘത്തിലുള്ളത്. കേസെടുക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന്റെ നിർദേശമുണ്ടായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top