28 October Monday
തൃശൂര്‍ പൂരം നടത്തിപ്പ്

കേന്ദ്ര സർക്കാരിനെതിരെ എല്‍ഡിഎഫ് പ്രതിഷേധ സംഗമം 30ന്‌

വെബ് ഡെസ്‌ക്‌Updated: Monday Oct 28, 2024
തൃശൂർ
തൃശൂർ പൂരം നടത്തിപ്പ് പ്രതിസന്ധിയിലാക്കുന്ന കേന്ദ്ര ബിജെപി സർക്കാരിന്റെ പുതിയ നയത്തിനെതിരെ എൽഡിഎഫ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ബുധനാഴ്‌ച പ്രതിഷേധ സംഗമം സംഘടിപ്പിക്കും. വൈകിട്ട് അഞ്ചിന്‌ തൃശൂർ നടുവിലാലിൽ ജങ്‌ഷനിൽ ചേരുന്ന പ്രതിഷേധ സംഗമം സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ  വിജയരാഘവൻ ഉദ്ഘാടനം ചെയ്യും.  ജില്ലാ സെക്രട്ടറി എം എം വർഗീസ്, സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് തുടങ്ങിയ  എൽഡിഎഫ്‌  നേതാക്കൾ സംസാരിക്കും. പൂരങ്ങളിലെ വെടിക്കെട്ടുകളെ ഇല്ലാതാക്കുന്നതാണ് കേന്ദ്ര വ്യവസായ വാണിജ്യ മന്ത്രാലയം പുറത്തിറക്കിയിട്ടുള്ള അസാധാരണ ഗസറ്റ് വിജ്ഞാപനം. തൃശൂർ നഗരത്തിൽ വെടിക്കെട്ടിന്റെ ദൂരപരിധി പ്രായോഗികമായി  നടത്താൻ കഴിയാത്ത അവസ്ഥയിലേക്ക് ഉയർത്തിയത് ദുരുദ്ദേശപരമാണ്. ഒരു ഭാഗത്ത് കേരള സർക്കാർ പൂരം കലക്കിയെന്ന് ആക്ഷേപിക്കുകയും മറുഭാഗത്ത് പൂരനടത്തിപ്പ് തന്നെ തടസ്സപ്പെടുത്തുകയും ചെയ്യുകയാണ് സംഘപരിവാർ. 
    തൃശൂരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ബിജെപി പ്രതിനിധി ഇതുവരെ പ്രശ്നത്തെക്കുറിച്ച് പ്രതികരിക്കാനും  തയ്യാറായിട്ടില്ല. യുഡിഎഫും വിഷയത്തിൽ ഒളിച്ചുകളിക്കുകയാണ്. പ്രതിഷേധ സംഗമത്തിൽ മുഴുവൻ ബഹുജനങ്ങളും പങ്കെടുക്കണമെന്ന് എൽഡിഎഫ് ജില്ലാ കൺവീനർ കെ വി അബ്ദുൾ ഖാദർ അഭ്യർഥിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top