31 October Thursday

പാലപ്പിള്ളിയിൽ 
കാട്ടാനയിറങ്ങി 
കൃഷി നശിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Oct 28, 2024

പാലപ്പിള്ളി

കുണ്ടായി ചക്കിപ്പറമ്പിൽ വീട്ടുപറമ്പിൽ കാട്ടാനക്കൂട്ടമെത്തി വ്യാപകമായി കൃഷി നശിപ്പിച്ചു. ചക്കിപ്പറമ്പ് ആദിവാസി നഗറിന് സമീപത്തുള്ള കുമ്പളപറമ്പില്‍ ഇബ്രാഹിം, ഡേവീസ് എന്നിവരുടെ പറമ്പുകളിലാണ്‌ കാട്ടാനകൾ ഇറങ്ങിയത്. ഞായറാഴ്‌ച പുലർച്ചെയായിരുന്നു സംഭവം. സോളാർ വേലി തകർത്തെത്തിയ ആനകൾ പറമ്പിലെ വാഴകളും കവുങ്ങുകളും, തെങ്ങും നശിപ്പിച്ചു. മരങ്ങൾ ഒടിച്ചിടുന്ന ശബ്ദം കേട്ടാണ് വീട്ടുകാർ ഉണർന്നത്. പിന്നീട് പ്രദേശവാസികൾ പടക്കം പൊട്ടിച്ചാണ് ആനകളെ കാടുകയറ്റിയത്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. കുറച്ചുനാളുകളായി ഈ പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമാണ്. ഓരോ തവണയും ആനകൾ എത്തി കാർഷിക വിളകൾ നശിപ്പിക്കുന്നത് മൂലം   കർഷകർ ദുരിതത്തിലായിരിക്കുകയാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top