05 December Thursday

കുറുവാ സംഘത്തിന്റെ ഭീതി; രക്ഷാപ്രവര്‍ത്തനം വൈകിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Nov 28, 2024
ചാലക്കുടി 
കുറുവ കവർച്ചാ സംഘത്തിന്റെ ഭീതി രക്ഷാപ്രവർത്തനം കുറച്ചുനേരം വൈകിപ്പിച്ചു. സിഎംഐ പബ്ലിക് സ്‌കൂളിന് സമീപം തീപടർന്ന തെറ്റയിൽ ജോൺസന്റെ വീട്ടിലെ രക്ഷാപ്രവർത്തനമാണ് കുറുവ സംഘ ഭീതിയെ തുടര്‍ന്ന് കുറച്ച് സമയം വൈകിപ്പിച്ചത്. വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തി കവർച്ച നടത്തുന്ന കുറുവ സംഘത്തെപറ്റിയുള്ള വാർത്തകൾ സമൂഹമാധ്യമങ്ങളിൽ കണ്ട നാട്ടുകാർക്ക് നേരം ഇരുട്ടിയാൽ പുറത്തിറങ്ങാൻ ഭയമാണ്. കഴിഞ്ഞ ദിവസം പുലർച്ചെ ജോൺസന്റെ വീട്ടിൽ നിന്നും നിലവിളിയുയർന്നപ്പോൾ സമീപ വീടുകളിലുള്ളവർ ഉണർന്നെങ്കിലും പുറത്തിറങ്ങാൻ വൈകി. 
തീയും പുകയും പടർന്ന വീടിന്റെ വാതിൽ ചവിട്ടിത്തുറന്ന് അകത്ത് കയറിയ സമീപവാസികൾ മൂന്ന് മാസം പ്രായമുള്ള കുഞ്ഞടക്കമുള്ള വീട്ടുകാരെ സുരക്ഷിതമായി പുറത്തെത്തിച്ചു. തുടർന്ന് സമീപത്തെ വീട്ടിലെ മോട്ടറടിച്ച് തീയണച്ചു. സമീപവാസികൾ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങാന്‍ കുറച്ചുകൂടി വൈകിയിരുന്നെങ്കിൽ വലിയ അത്യാഹിതം സംഭവിക്കുമായിരുന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top