19 December Thursday

ത്രിപുര സംഘം കൊടകര ബ്ലോക്ക് ഓഫീസ് സന്ദർശിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Nov 28, 2024

ത്രിപുര സംഘം കൊടകര ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് എം ആർ രഞ്ജിത്തിനൊപ്പം

പുതുക്കാട്
ഐഎസ്ഒ സർട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട്‌ കൂടുതൽ അറിയാൻ ത്രിപുര സംഘം കൊടകര ബ്ലോക്ക് പഞ്ചായത്ത്‌ ഓഫീസ് സന്ദർശിച്ചു. ഘടക സ്ഥാപനങ്ങൾ ഉൾപ്പെടെ ഐഎസ്ഒ സർട്ടിഫിക്കേഷൻ നേടിയ സംസ്ഥാനത്തെ ആദ്യ ബ്ലോക്ക് പഞ്ചായത്ത്‌ ആണ് കൊടകര. 
ത്രിപുര പഞ്ചായത്ത്‌ ജോയിന്റ് ഡയറക്ടർ അസിത്കുമാർ ദാസ്, പഞ്ചായത്ത് ഓഫിസർ റജീബ്  ഗോപ്പ് എന്നിവരടങ്ങിയ 20 അംഗ സംഘമാണ് സന്ദർശിച്ചത്. കൊടകര ബ്ലോക്ക്  പ്രസിഡന്റ് എം ആർ രഞ്ജിത്, മറ്റ് ബ്ലോക്ക് ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ തുടങ്ങിയവരുമായി സംഘം ചർച്ച നടത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top