05 December Thursday

വെള്ളാങ്കല്ലൂർ ബ്ലോക്ക് സമ്പൂർണ ഭരണഘടനാ സാക്ഷരതയിലേക്ക്

വെബ് ഡെസ്‌ക്‌Updated: Thursday Nov 28, 2024
മാള 
വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് അതിർത്തിയിൽ നടന്നുവരുന്ന ഭരണഘടനാ വിദ്യാഭ്യാസ പരിപാടികളുടെ ഭാഗമായി  ഭരണഘടനാദിനം  ആചരിച്ചു. പ്രദേശത്തെ 38  സർക്കാർ-എയ്ഡഡ്  സ്കൂളുകൾ, 6  അൺ എയ്ഡഡ് സ്കൂളുകൾ, യൂണിവേഴ്സൽ എൻജിനിയറിങ്‌ കോളേജ്, അമ്പതിൽപ്പരം സർക്കാർ ഓഫീസുകൾ, 100 അങ്കണവാടികൾ, 21 വായനശാലകൾ എന്നിവിടങ്ങളിലായി 20,000 ത്തിലധികം പേർ   ഭരണഘടനയെ അറിയാൻ എന്ന പരിപാടിയിൽ പങ്കാളികളായി.
സമേതം - സമഗ്ര വിദ്യാഭ്യാസ പരിപാടിയും ജില്ലാ പദ്ധതിയും ബ്ലോക്ക് പഞ്ചായത്തും ചേർന്ന് തയ്യാറാക്കിയ ഭരണഘടനയെ അറിയാൻ എന്ന പുസ്തകം ഉപയോഗിച്ചും വിപുലമായ പ്രചാരണം നടന്നിട്ടുണ്ട്. വിവിധ അനുബന്ധ പരിപാടികൾ പ്രദേശത്ത് സംഘടിപ്പിച്ചിരുന്നു. ഭരണഘടനയുടെ ആമുഖം എല്ലാ വിദ്യാർഥികളും ഏറ്റുചൊല്ലി. ബ്ലോക്ക് പഞ്ചായത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 
 വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് സമ്പൂർണ ഭരണഘടന സാക്ഷരതയിലേക്ക് അവസാനഘട്ടത്തിലാണ്‌.  ഡിസംബർ പകുതിയോടെ പദ്ധതിയുടെ മൂല്യനിർണയം ആരംഭിക്കും. കൊട്ടാരക്കര കില സിഎച്ച് ആർഡിയുടെ  ആഭിമുഖ്യത്തിലാണ് ഭരണഘടനാ സാക്ഷരതയുടെ വിലയിരുത്തൽ നടക്കുക. 
പരിശോധകരായ വിവിധ കോളേജുകളിലെ വിദ്യാർഥികൾക്ക് പരിശീലനം നൽകിയിട്ടുണ്ട്. ജനുവരി 26ന് സംസ്ഥാനത്തെ സമ്പൂർണ ഭരണഘടന സാക്ഷരതനേടിയ പ്രദേശമായി പ്രഖ്യാപിക്കാനുള്ള ശ്രമത്തിലാണ് വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top