തൃശൂർ
എസ്‌ബിഐ എംപ്ലോയീസ് ഫെഡറേഷൻ (ബിഇഎഫ്‌ഐ) നേതൃത്വത്തിൽ എസ്ബിഐ ഈസ്റ്റ് ഫോർട്ട് റീജണൽ ഓഫീസിന് മുന്നിൽ നടത്തിയ ധർണ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം എ സിയാവുദ്ദീൻ ഉദ്ഘാടനം ചെയ്തു. സ്ഥലം മാറ്റങ്ങൾക്ക് സുതാര്യമായ നയം രൂപീകരിക്കുക, ട്രാൻസ്‌ഫർ വിഷയത്തിലെ അനീതി അവസാനിപ്പിക്കുക, യൂണിഫോം ട്രാൻസ്‌ഫർ പോളിസി കൃത്യമായി നടപ്പാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തിയത്. അമൽ രവി അധ്യക്ഷനായി. സജി ഒ വർഗീസ്, ജെറിൻ കെ ജോൺ, പി കെ വിപിൻ ബാബു, സി ജയരാജൻ, വി കെ ജയരാജൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..