29 December Sunday

പ്രതികളെ കസ്റ്റഡിയിൽ വാങ്ങും

സ്വന്തം ലേഖകൻUpdated: Thursday Nov 28, 2024

നാട്ടികയിൽ ലോറി ഇടിച്ചു തകർത്ത ബാരിക്കേഡ്

തൃപ്രയാർ
മദ്യ ലഹരിയിൽ ക്ലീനർ ഓടിച്ച ലോറി ഉറങ്ങി കിടക്കുന്നവരിലേക്ക്‌ പാഞ്ഞുകയറി അഞ്ച് പേർ മരിച്ച സംഭവത്തിൽ  ലോറി ഡ്രൈവറെയും ക്ലീനറെയും കൂടുതൽ അന്വേഷണത്തിനായി പൊലീസ്‌ കസ്റ്റഡിയിൽ വാങ്ങും.  സംഭവത്തിന്റെ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി പ്രതികളായ ക്ലീനർ ആലങ്കോട് സ്വദേശി അലക്സ് ജോസ് (33), ഡ്രൈവർ ബെന്നി ജോസ്(54) എന്നിവരെ ചോദ്യം ചെയ്യണമെന്ന്‌ കാണിച്ച്‌ കൊടുങ്ങല്ലൂർ കോടതിയിൽ പൊലീസ് ഉടൻ കസ്റ്റഡി അപേക്ഷ നൽകും. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ട്രാൻസ്പോർട്ട് കമീഷണർക്ക് നൽകിയ റിപ്പോർട്ടിൽ ഡ്രൈവറും ക്ലീനറും മദ്യലഹരിയിൽ ആയിരുന്നുവെന്നും ലൈസന്‍സില്ലാത്ത ക്ലീനർ അലക്സ് അശ്രദ്ധമായി വാഹനമോടിച്ചതാണ് അപകടകാരണമെന്നും പറഞ്ഞിട്ടുണ്ട്‌. മനപ്പൂർവമായ നരഹത്യ , മദ്യപിച്ച് അശ്രദ്ധമായി വാഹനമോടിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ജാമ്യമില്ലാ വകുപ്പ്‌ ചുമത്തിയാണ്‌ ഇരുവർക്കുമെതിരെ കേസെടുത്തത്. പ്രതികൾ നിലവിൽ ഇരിങ്ങാലക്കുട സബ്‌ ജയിലിലാണുള്ളത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top