22 December Sunday

വില്വാദ്രിനാഥ ക്ഷേത്രത്തിൽ വൻതിരക്ക്

വെബ് ഡെസ്‌ക്‌Updated: Monday Jul 29, 2024
തിരുവില്വാമല 
വില്വാദ്രിനാഥ ക്ഷേത്രത്തിൽ കർക്കടക മാസത്തിൽ തൊഴുന്നതിനും, നാലമ്പല ദർശനത്തിനുമായി വിശ്വാസികളുടെ വൻതിരക്ക്. ഞായറാഴ്ചത്തെ ദർശനത്തിനായിരുന്നു വലിയ തിരക്ക് അനുഭവപ്പെട്ടത്. നാല് വരിയായി നിർത്തിയ ശേഷവും വരി പുറത്തേക്ക് ക്ഷേത്രം ബസ്‌ സ്‌റ്റാൻഡ് വരെ നീണ്ടു. പ്രസാദ ഊട്ടിനും തിരക്കായിരുന്നു. 2500 പേർ പ്രസാദ ഊട്ടിനെത്തി. 
വാഹനങ്ങളുടെ നിര ക്ഷേത്ര റോഡിനിരുവശത്തുമായി പഞ്ചായത്ത്  ഓഫീസ് വരെ നീണ്ടു. ഉച്ചവരെ മഴമാറി നിന്നതും വിശ്വാസികൾക്ക് ഗുണകരമായി. കർക്കടകമാസ ദർശനത്തിനായി കൊച്ചിൻ ദേവസ്വം ബോർഡ് വിപുലമായ ഒരുക്കങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top