കൊടുങ്ങല്ലൂർ
പെരിഞ്ഞനത്ത് മഹിള കോൺഗ്രസ് നേതാവിന്റെ വീട്ടിൽ നിന്ന് ചാരായം പിടിച്ചു. കൊടുങ്ങല്ലൂർ എക്‌സൈസ് റേഞ്ച് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ചാരായം പിടികൂടിയത്. പെരിഞ്ഞനം വെസ്റ്റ് കറുകപറമ്പിൽ വീട്ടിൽ മോഹനൻ (69) നെ കൊടുങ്ങല്ലൂർ അസി. എക്‌സൈസ് ഇൻസ്‌പെക്ടർ പി വി ബെന്നിയുടെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. ഇയാളുടെ പക്കൽ നിന്നും 3 ലിറ്റർ ചാരായം പിടിച്ചെടുത്തു. മോഹനന്റെ ഭാര്യ സരള മഹിള കോൺഗ്രസ് നേതാവും, പെരിഞ്ഞനം 14 , 15 വാർഡുകളിലെ കോൺഗ്രസ് സ്ഥാനാർഥിയുമായിരുന്നു. മേഖലയിൽ ചാരായ വിപണനം നടത്തുന്നതായി എക്‌സൈസ് സംഘത്തിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മോഹനൻ പിടിയിലായത്. എക്‌സൈസ് സംഘത്തിൽ അസി. എക്‌സൈസ് ഇൻസ്‌പെക്ടർമാരായ പി ആർ സുനിൽകുമാർ, കെ എസ് മന്മഥൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ എം സിജാദ്, ടി വി കൃഷ്ണവിനായക്, മുഹമ്മദ് ദിൽഷാദ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ പി ജി ബിജി എന്നിവരും ഉണ്ടായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..