തൃശൂർ
ജില്ലയിൽ മൂന്നു വാർഡുകളിലേക്ക് 30ന് ഉപതെരഞ്ഞെടുപ്പ് നടക്കും. പ്രചാരണ കൊട്ടിക്കലാശത്തിന്റെ ഭാഗമായി എൽഡിഎഫ് നേതൃത്വത്തിൽ വാർഡുകളിൽ റോഡ്‌ഷോയും പൊതുയോഗങ്ങളും നടത്തി. എൽഡിഎഫ് വിജയം ഉറപ്പിക്കാനായി പ്രവർത്തകരാകെ സജീവമാണ്.
വെള്ളാങ്ങല്ലൂർ ബ്ലോക്കിലെ കൊമ്പത്തുംകടവ് ഡിവിഷൻ, പാവറട്ടി പഞ്ചായത്ത് ഒന്നാം വാർഡ്, മുള്ളൂർക്കര 11–- -ാം വാർഡ് എന്നിവിടങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ്.
വെള്ളാങ്ങല്ലൂർ കൊമ്പത്ത് കടവ് ഡിവിഷനിൽ സുമിത ദിലീപാണ് എൽഡിഎഫ് സ്ഥാനാർഥി. ധാന്യക്കതിരും അരിവാളുമാണ് അടയാളം. യുഡിഎഫിലെ നസിയ മർസൂഖും എൻഡിഎയിലെ ചിന്നു സജീഷും മത്സരരംഗത്തുണ്ട്. മുള്ളൂർക്കര പതിനൊന്നാം വാർഡിൽ കെ ബി ജയദാസാണ് എൽഡിഎഫ് സ്ഥാനാർഥി. അരിവാൾ ചുറ്റിക നക്ഷത്രമാണ് അടയാളം. യുഡിഎഫിലെ എൻ എസ് വർഗീസ്, എൻഡിഎയിലെ കെ കെ സുരേന്ദ്രൻ എന്നിവരും മത്സരിക്കുന്നു. പാവറട്ടി ഒന്നാം വാർഡ് കാളാനിയിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി ബബിത സുരേഷാണ് മത്സരിക്കുന്നത്. ചെണ്ടയാണ് ചിഹ്‌നം. യുഡിഎഫിലെ ഷജിനി സന്തോഷ്, എൻഡിഎയിലെ സരിത രാജീവ് എന്നിവർ മത്സരിക്കുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..