22 December Sunday

വീടുകയറി ആക്രമണം: 
2 യുവാക്കൾക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Monday Jul 29, 2024
ചേർപ്പ്  
ലഹരി വിൽപ്പനയെക്കുറിച്ച് പൊലീസിന് വിവരം നൽകിയെന്നാരോപിച്ച് കിഴുപ്പിള്ളിക്കരയിൽ  വീടുകയറി ആക്രമിച്ചു. കിഴുപ്പിള്ളിക്കര പൊറ്റേക്കാട്ട് ഹരികൃഷ്ണൻ (26), നടുത്തുള്ളൻ വീട്ടിൽ മിഥുൻ (27) എന്നിവർക്ക് പരിക്കേറ്റു.  നിരവധി  ക്രിമിനൽ കേസുകളിൽ പ്രതിയായ കിഴുപ്പിള്ളിക്കര ഏങ്ങാണ്ടി അനന്തു (ബാവോ 22) ആണ് ആക്രമിച്ചത്. കിഴുപ്പിള്ളിക്കര നാരായണംകുളങ്ങര ക്ഷേത്രത്തിന് പരിസരത്ത് ഞായറാഴ്ച വൈകീട്ട് 4നാണ് സംഭവം. വടിവാൾ ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി വീട്ടിലെത്തിയ പ്രതി ഗൃഹനാഥനായ ചന്ദ്രശേഖരനോട്   മകനെ തിരക്കി. തുടർന്ന് വീട്ടുകാരെ അസഭ്യം പറഞ്ഞും വെല്ലുവിളിച്ചും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.  ഈ സമയം വീട്ടിലെത്തിയ ഹരികൃഷ്ണനെയും സുഹൃത്ത് മിഥുനേയും  കൈയ്യിൽ കരുതിയിരുന്ന ഇരുമ്പുവടി കൊണ്ട് ക്രൂരമായി മർദിക്കുകയായിരുന്നു.  കാലിലും മുഖത്തും അടിയേറ്റ ഇവരെ വലപ്പാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അൽപ്പസമയത്തിനുശേഷം പ്രായപൂർത്തിയാകാത്ത മറ്റൊരാളുമായി വീണ്ടും ബൈക്കിലെത്തിയ പ്രതി വടിവാൾ വീശി സമീപത്തെ വീടുകളിലും പൊതുവഴിയിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.  അന്തിക്കാട് എസ്ഐ  അരിസ്‌റ്റോട്ടിലിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top