22 December Sunday

മുളക്പൊടി വിതറി 
മാല പൊട്ടിക്കാൻ ശ്രമം: 
യുവതി അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Monday Jul 29, 2024

സുബിത

ചെന്ത്രാപ്പിന്നി 
ചാമക്കാലയിൽ കണ്ണിൽ മുളക്പൊടി വിതറി വയോധികയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച കേസിൽ യുവതിയെ അറസ്റ്റ് ചെയ്തു. ചാമക്കാല രാജീവ് റോഡ് സ്വദേശി തലാശേരി സുബിത (34) യെയാണ് കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളി രാവിലെയാണ് അയൽവാസിയായ കൊച്ചിക്കാട്ട് വീട്ടിൽ സത്യഭാമയുടെ മാലപൊട്ടിച്ചെടുത്തത്. വീട്ടുമുറ്റത്ത് വസ്ത്രങ്ങൾ അലക്കി കൊണ്ടിരുന്ന സത്യഭാമയുടെ പുറകിലൂടെയെത്തിയ സുബിത, മാല പൊട്ടിച്ചെടുത്ത ശേഷം കണ്ണിൽ മുളകുപൊടി വിതറി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ മുളക്പൊടി ലക്ഷ്യം മാറി നെറ്റിയിൽ വീണതിനാൽ ആളെ തിരിച്ചറിഞ്ഞ സത്യഭാമ ഒച്ചവെച്ചതോടെ യുവതി മാല ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. പ്രതിയെ റിമാൻഡ്‌ ചെയ്തു.  എസ്ഐമാരായ കെ എസ് സൂരജ്, സജീഷ്, വി എം ബിജു, പി വി ഹരിഹരൻ, എഎസ്ഐ പി കെ  നിഷി, സീനിയർ സിപിഒമാരായ മുഹമ്മദ് റാഫി, പ്രിയ, സിപിഒ ഗിൽബർട്ട് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top