22 December Sunday

നിയന്ത്രണം വിട്ട കാര്‍ 
ഡിവൈഡറില്‍ ഇടിച്ചുകയറി

വെബ് ഡെസ്‌ക്‌Updated: Thursday Aug 29, 2024
ചാലക്കുടി
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ചുകയറി. ദേശീയപാത മുരിങ്ങൂർ സിഗ്നലിന് സമീപം ബുധൻ പകൽ ഒന്നോടെയായിരുന്നു സംഭവം. നോർത്ത് പറവൂർ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. മുൻഭാഗം തകർന്നിട്ടുണ്ട്.  യാത്രികർ പരിക്കില്ലാതെ രക്ഷപ്പെട്ടു.  തൃശൂരിൽ പോയി മടങ്ങിവരുന്ന വഴി സിഗ്നലിന് സമീപം മുന്നിലെ വാഹനം പെട്ടെന്ന് ബ്രേക്കിട്ടതോടെ നിയന്ത്രണം വിട്ട്  ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top