22 December Sunday

ചെറുമീനുകളെ പിടിച്ച വള്ളം പിടിച്ചെടുത്തു

വെബ് ഡെസ്‌ക്‌Updated: Thursday Aug 29, 2024
കൊടുങ്ങല്ലൂർ
അനധികൃത മീൻപിടിച്ച വള്ളം ഫിഷറീസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. അഴീക്കോട് ലൈറ്റ് ഹൗസ് സ്വദേശി ചുള്ളിപ്പറമ്പിൽ  ഷഫീറിന്റെ ഉടമസ്ഥതയിലുള്ള ബാദുഷ  എന്ന വള്ളമാണ്‌ ചെറുമീനുകളെ പിടിച്ചതിന്‌ ഫിഷറീസ് മറൈൻ എൻഫോഴ്സ്‌മെന്റ്‌  ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. 
14 സെന്റീമീറ്ററിൽ താഴെ വലിപ്പമുള്ള 100 കിലോ അയല ഇനത്തിൽപ്പെട്ട മീനാണ് വള്ളത്തിലുണ്ടായിരുന്നത്. ജില്ലയിലെ വിവിധ ഹാർബറുകളിലും ഫിഷ് ലാന്റിങ്‌  സെന്ററുകളിലും നടത്തിയ മിന്നൽ പരിശോധനയിലാണ് വള്ളം പിടിച്ചെടുത്തത്. പിടിച്ചെടുത്ത ചെറുമത്സ്യങ്ങളെ കടലിൽ ഒഴുക്കി കളഞ്ഞു. അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റൻ്റ് ഡയറക്ടർ എം എഫ് പോളിന്റെ നിർദേശത്തിൽ അഴീക്കോട് ഫിഷറീസ്, മറൈൻ എൻഫോഴ്സ്‌മെന്റ്‌ ആൻഡ്‌ വിജിലൻസ് വിങ്‌ എന്നിവരുടെ സംയുക്ത പട്രോളിങ്ങിലാണ് വള്ളം പിടിച്ചെടുത്തത്. എഫ്ഇഒ രേഷ്മ, എഫ്ഒ സഹ്ന ഡോൺ, മറൈൻ എൻഫോഴ്സ് ആൻഡ്‌ വിജിലൻസ് വിങ്‌  ഓഫീസർമാരായ  ഇ ആർ ഷിനിൽകുമാർ, വി എൻ പ്രശാന്ത് കുമാർ, വി എം ഷൈബു, സീറെസ്ക്യൂ ഗാർഡുമാരായ, ഷെഫീക്ക്, പ്രമോദ്, നിഷാദ്  എന്നിവരാണ് പ്രത്യേക പട്രോളിങ് സംഘത്തിൽ ഉണ്ടായിരുന്നത്.
 ചെറുമീനുകൾ കയറ്റി പോകുന്ന യാനങ്ങൾക്കും വാഹനങ്ങൾക്കും എതിരെ നടപടികൾ സ്വീകരിക്കുമെന്നും  തൃശൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ വി സുഗന്ധകുമാരി അറിയിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top