കയ്‌പമംഗലം
പെരിഞ്ഞനം ബീച്ചിൽ വീണ്ടും ബാർജ് കരക്കടിഞ്ഞ നിലയിൽ കണ്ടെത്തി. സുജിത്ത് ബീച്ചിലാണ് സംഭവം. ചൊവ്വാഴ്ച വൈകീട്ട് മുതൽ കടലിൽ ഒഴുകി നടന്നിരുന്ന ബാർജ് ബുധനാഴ്ച രാവിലെയാണ് കരയ്ക്കടിഞ്ഞതെന്നു മത്സ്യത്തൊഴിലാളികൾ പറഞ്ഞു. കഴിഞ്ഞയാഴ്‌ച കൂരിക്കുഴി കമ്പനിക്കടവിൽ അടിഞ്ഞ മറ്റൊരു ബാർജ് കടലിലൂടെ ഒഴുകി ആറാട്ട്കടവിലേക്ക് ഇടിച്ച്കയറിയിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാമതൊരു ബാർജ് കൂടി ഒഴുകിയെത്തിയത്. അഴീക്കോട് പാലം പണി നടക്കുന്ന സ്ഥലത്ത് നിന്നും പൊന്നാനിയിലേക്ക് ബോട്ടിൽ കെട്ടി വലിച്ച് കൊണ്ടുപോകുന്നത്തിനിടെ വടം പൊട്ടി കരയിലേക്ക് കയറിയതാണ് ഈ ബാർജ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..