23 December Monday

ചായക്കടയിലുണ്ട്‌ 
പാട്ടുകൂട്ടം

വെബ് ഡെസ്‌ക്‌Updated: Thursday Aug 29, 2024
വെങ്കിടങ്ങ് 
ഉള്ളിൽ ഒരു പാട്ടുകാരൻ ഒളിഞ്ഞിരിക്കുന്നുണ്ടോ, എങ്കിൽ പാടൂരിലെ  ‘കടവ്' ചായക്കൂട്ടം അവസരങ്ങളുടെ വേദിയൊരുക്കും. കഴിഞ്ഞ മൂന്ന് വർഷമായി പ്രാദേശിക കലാകാരന്മാർക്കും പാട്ടാസ്വാദകർക്കും പാടൂർ പുളിക്കക്കടവ് പാലത്തിന് സമീപത്തുള്ള ചായക്കൂട്ടത്തിൽ ചേരാം. എല്ലാ ഞായറാഴ്ചകളിലും രാവിലെ കലാകാരന്മാർക്കുള്ള  സൗഹൃദ വേദിയായി ഇവിടം മാറും. സമൂഹ മാധ്യമങ്ങളിലൂടെ ഈ കൂട്ടായ്മ വൈറലായതോടെ ആസ്വാദകരായി പ്രവാസികളും സമീപപ്രദേശങ്ങളിൽ നിന്നും മറ്റും നിരവധി പേരാണ് ആസ്വാദകരായും പാടാനും രാവിലെ ഇവിടെയെത്തുന്നത്.  വിവാഹ വേദികളിലും നിരവധി സ്റ്റേജ് പരിപാടികളിലും പാട്ടുകളുമായി എത്തുന്നുണ്ട്.   
ജലാൽ കെ മോൻ, ഫിറോസ് തറയിൽ,  എന്നിവരുടെ നേതൃത്വത്തിലാണ് ഞായറാഴ്ചകളിലെ ഈ സംഗീത വിരുന്ന്‌ ഒരുക്കുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top