22 December Sunday
സ്വകാര്യ ബസ് വൈദ്യുത കാല് ഇടിച്ചു തകർത്തു

കാൽനട യാത്രകാരി
തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Thursday Aug 29, 2024
ചേർപ്പ്
ചൊവ്വൂരിൽ നിയന്ത്രണം വിട്ട സ്വകാര്യബസ് വൈദ്യുത കാല് ഇടിച്ചു തകർത്തു. കാൽനട യാത്രകാരി  അത്ഭുതകരമായി രക്ഷപ്പെട്ടു. ബുധൻ രാവിലെ എട്ടരയോടെ ചൊവ്വൂർ പഞ്ചിങ് സ്റ്റേഷന് സമീപമാണ് അപകടം. ചേർപ്പ് ഭാഗത്തുനിന്ന് വേഗതയിൽ വന്ന ശിൽപ്പി ബസ് വൈദ്യുത കാല് ഇടിച്ചു തകർത്ത്  സ്ത്രീയുടെ ശരീരത്തിൽ തട്ടുകയായിരുന്നു. സ്ത്രീ പെട്ടെന്ന് പുറകോട്ട് മാറുകയും ബസ് ഉടനടി നിർത്തുകയും ചെയ്തതിനാൽ വൻ അപകടം ഒഴിവായി. അപകടശേഷം  ഉടൻ  ജീവനക്കാരെത്തി ബസ് മാറ്റി. ചേർപ്പ് പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. കെഎസ്ഇബി അധികൃതരെത്തി തകർന്ന വൈദ്യുതി കാല് മാറ്റി  വൈദ്യുത ബന്ധം പുനസ്ഥാപിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top