19 December Thursday

പരിമിതികളെ ഊര്‍ജമാക്കി 
ശരണ്യ നേടിയത് 
ഒന്നാംസ്ഥാനം

വെബ് ഡെസ്‌ക്‌Updated: Thursday Aug 29, 2024

കുന്നംകുളം സബ് ജില്ലാ തലത്തിൽ ഹയർ സെക്കൻഡറി 
വിഭാഗത്തിൽ ഒന്നാമതെത്തിയ ശരണ്യ ട്രോഫിയുമായി

 കുന്നംകുളം 

പരിമിതികളെ അതിജീവിച്ച് ശരണ്യ നേടിയ ഒന്നാം സ്ഥാനത്തിന് പകിട്ടേറെ.  കണ്ണുകളുടെ  കാഴ്ച ഏറെക്കുറെ നിലച്ചിട്ടും ആത്മവിശ്വാസവും കഠിനാധ്വാനവും കൊണ്ട് വിസ്മയമാകുകയാണ്' ഈ പ്ലസ് വൺകാരി. ദേശാഭിമാനി അക്ഷരമുറ്റം കുന്നംകുളം സബ് ജില്ലാ തലത്തിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഒന്നാമതെത്തിയ വിദ്യാർഥിയെക്കുറിച്ച് അധ്യാപകർക്കും വലിയ പ്രതീക്ഷകളാണുള്ളത്. ചെറുപ്രായത്തിൽ കാഴ്ചയ്ക്ക് തകരാർ സംഭവിച്ചെങ്കിലും മത്സരപ്പരീക്ഷകളോടുള്ള താല്‍പ്പര്യമാണ് ശരണ്യയെ വിജയപീഠത്തിലെത്തിച്ചത്. 
കുന്നംകുളം ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വണ്ണിന് ഹ്യൂമാനിറ്റീസ് തെരഞ്ഞെടുക്കുമ്പോൾ ഐഎഎസ് എന്ന മോഹത്തിലേക്കുള്ള ആദ്യ ചുവടായാണ് ശരണ്യ അതിനെ കാണുന്നത്. പാറേമ്പാടം കൊങ്ങണൂർ കല്ലംപറമ്പിൽ വീട്ടിൽ മനോജ് - സാലി ദമ്പതികളുടെ മകളാണ്. വിസ്മയ സഹോദരിയാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top