18 November Monday

വിദ്യാഭ്യാസം ജീവിതപഠനം കൂടിയാണ്: 
പ്രൊഫ. സി രവീന്ദ്രനാഥ്‌

വെബ് ഡെസ്‌ക്‌Updated: Thursday Aug 29, 2024

ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് ഉപജില്ലാ മത്സരം ജില്ലാതലത്തിൽ വാടാനപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 
പ്രൊഫ. സി രവീന്ദ്രനാഥ് ഉദ്‌ഘാടനം ചെയ്യുന്നു

തൃശൂർ
വിദ്യാഭ്യാസം വിഷയപഠനം മാത്രമല്ല, ജീവിത പഠനം കൂടിയാണെന്ന്‌ പ്രൊഫ. സി രവീന്ദ്രനാഥ്‌ പറഞ്ഞു. ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് 2024 ഉപജില്ലാ മത്സരങ്ങളുടെ ജില്ലാതല ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ പൊതു വിദ്യാലയങ്ങളിലുൾപ്പെടെ ആധുനിക വിദ്യാഭ്യാസത്തിന്റെ പാതയിലാണ്‌. കുട്ടികളിൽ ചിന്തകൾ വളർത്താനും കൂടുതൽ കാര്യങ്ങൾ അറിയാനുമുള്ള ആകാംക്ഷ ഉണ്ടാക്കിയെടുക്കുകയാണ്‌ ലക്ഷ്യം. കുട്ടികളുടെ മാനസികമായ വളർച്ചയ്‌ക്ക്‌ ഇത്‌ ആവശ്യമാണ്‌. പണ്ട്‌ അധ്യാപക കേന്ദ്രീകൃതമായിരുന്നു വിദ്യാഭ്യാസം. ആധുനിക വിദ്യാഭ്യാസത്തിൽ കുട്ടികളാണ് കേന്ദ്രം. 
പണ്ട് ഒരു ക്ലാസിനെ ഒരു യൂണിറ്റായി കണ്ടെങ്കിൽ ഇപ്പോൾ ഒരു കുട്ടിയെ ഒരു യൂണിറ്റായാണ്‌ കാണുന്നത്‌. കുട്ടികളെ പരസ്‌പരം താരതമ്യം ചെയ്യാതെ ഓരോരുത്തരും വ്യത്യസ്തരാണെന്ന്‌ ഉൾക്കൊണ്ടാണ്‌ വിദ്യാഭ്യാസ രീതി മുന്നോട്ട്‌ പോകേണ്ടത്‌. കുട്ടി എന്താണെന്ന് അവരുടെ ചലനത്തിലൂടെ മനസ്സിലാക്കാൻ കഴിയണം.
 കുട്ടികളുടെ സർഗശേഷികളെ വളർത്തിയെടുക്കണം. വളർച്ച എന്നത് തലച്ചോറിൽ മാത്രമല്ല, ഭൗതിക തലത്തിൽ  ഉണ്ടാകേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top