19 December Thursday

അക്ഷരമധുരം 
നുകര്‍ന്ന്...

സ്വന്തം ലേഖികUpdated: Thursday Aug 29, 2024
തൃശൂർ
 ‘പി ആർ ശ്രീജേഷ് വിരമിച്ചപ്പോള്‍ മികവിനുള്ള അം​ഗീകാരമായി  ഇന്ത്യൻ ഹോക്കി ഫെഡറേഷൻ അദ്ദേഹത്തിന്റെ ജേഴ്സി നമ്പറും വിരമിച്ചതായി  പ്രഖ്യാപിച്ചു. ഏതാണ് ആ നമ്പർ? ’  ‘ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ്‌ സീസൺ –-13’ എല്‍പി വിഭാ​ഗം സബ്ജില്ലാതല  മത്സരത്തിലെ ആദ്യ ചോദ്യമായിരുന്നു ഇത്.  ചോദ്യം തീരേണ്ട താമസമേയുണ്ടായിരുന്നുള്ളൂ, ഭൂരിഭാ​ഗവും 16 എന്ന ശരിയുത്തരമെഴുതി. ചിലര്‍ക്കാവട്ടെ, തെറ്റുത്തരമാണോ എഴുതിയതെന്ന ആശങ്ക. ഉരുള്‍ പൊട്ടലിനെക്കുറിച്ച് ചോദ്യമുയര്‍ന്നപ്പോള്‍ കുട്ടികളില്‍ നിറഞ്ഞത്  വയനാട് ദുരന്തമായിരുന്നു. എ കെ ജിയും വയലാർ രാമവർമയും സ്പീക്കർ എ എൻ ഷംസീറും ഉപ്പുസത്യ​ഗ്രഹ സ്മാരകവും ചിത്രച്ചോദ്യങ്ങളായി. 
ചിത്രച്ചോദ്യത്തോടെയാണ് യുപി വിഭാ​ഗത്തിന്റെ മത്സരം ആരംഭിച്ചത്. 
        വയനാട് മുണ്ടക്കൈയിൽ സൈന്യം അതിവേ​ഗം നിർമിച്ച പാലത്തിന്റെ പേര് എന്തെന്നായിരുന്നു ചോദ്യം. ബെയ്‌ലി പാലം എന്ന  ഉത്തരം കുറച്ചുപേരെ വെട്ടിലാക്കി‍. കോവിഡ് കാലത്ത് വിക്ടേഴ്സ് ചാനലിലൂടെ പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച അധ്യയന പരിപാടി ഏതെന്ന രണ്ടാം ചോദ്യത്തെ ചെറുചിരിയോടെയാണ് കുട്ടികള്‍ വരവേറ്റത്. സംശയമില്ലാതെ അവര്‍ ഫസ്റ്റ്ബെല്‍ എന്ന ഉത്തരമെഴുതി.
        നാലുമണിപ്പൂക്കൾ എന്ന കവിത രചിച്ചതാരെന്ന ചോദ്യത്തോടെയാണ് ഹൈസ്കൂൾ വിഭാ​ഗം മത്സരം തുടങ്ങിയത്. ‌ഒ എന്‍ വി കുറുപ്പ് എന്ന ശരിയുത്തരമെഴുതിയവരായിരുന്നു അധികവും. ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തിലെ ആ​ദ്യ അധ്യായത്തിലെ വരികളായിരുന്നു ഹയർസെക്കൻഡറി വിഭാ​ഗത്തിലെ ആ​​ദ്യ ചോദ്യം. ജസ്റ്റിസ് ഹേമ കമ്മിറ്റിയും ഒളിമ്പിക്സ് ​ഗുസ്തിയിൽ വിനേഷ് ഫോ​ഗട്ട് അയോ​ഗ്യയായതും ചോദ്യങ്ങളായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top