02 October Wednesday

ആകാംക്ഷ.. ആവേശം.. അറിവ്‌..

സ്വന്തം ലേഖികUpdated: Thursday Aug 29, 2024

ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് വലപ്പാട് ഉപജില്ലാ 
എൽപി വിഭാഗം മത്സരത്തിൽ നിന്ന്

വാടാനപ്പള്ളി
ചിലർ ഉത്തരം ഓർത്തെടുക്കാനുള്ള ശ്രമത്തിൽ.. ചിലരാണെങ്കിൽ കേട്ടപാടേ മുന്നിലിരിക്കുന്ന പേപ്പറിൽ ഉത്തരം കുറിച്ചു. ഉത്തരങ്ങൾക്ക്‌ പിന്നാലെ ആ ഉത്തരത്തിന്റെ ചരിത്രവും ക്വിസ്‌ മാസ്റ്റർ കുട്ടികൾക്കായി പകർന്നുനൽകുമ്പോൾ  ചിലർ പേപ്പറിൽ കുറിച്ചെടുത്തു. നിറയെ ചോദ്യങ്ങളും ഉത്തരങ്ങളുമായി ആവേശം നിറഞ്ഞ ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റിന്റെ ഉപജില്ലാതല മത്സരങ്ങൾക്ക്‌ സമാപനമായതോടെ ഇനി ജില്ലാമത്സരത്തിനുള്ള കാത്തിരിപ്പ്‌.
 ഉപജില്ലാ മത്സരങ്ങളുടെ ജില്ലാതല ഉദ്‌ഘാടനം വാടാനപ്പള്ളി ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ പ്രൊഫ. സി രവീന്ദ്രനാഥ്‌  നിർവഹിച്ചു. 
സംഘാടക സമിതി ചെയർമാൻ എം എ ഹാരിസ് ബാബു അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എം അഹമ്മദ്, കെഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി എ നസീർ, പഞ്ചായത്ത് പ്രസിഡന്റ്‌ ശാന്തി ഭാസി, അക്ഷരമുറ്റം ജില്ലാ കോ–-ഓർഡിനേറ്റർ ടോം പനക്കൽ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ എ വിശ്വംഭരൻ, സ്‌കൂൾ പ്രിൻസിപ്പൽ പി എം കണ്ണൻ, പ്രധാനാധ്യാപിക റീന ജോർജ്, പിടിഎ പ്രസിഡന്റ്‌ ഷൈന മുഹമ്മദ്, കെഎസ്ടിഎ ജില്ലാ ട്രഷറർ ബിനോയ് ടി മോഹൻ, ടി വിനോദിനി, സുരേഷ് മഠത്തിൽ, മുഹമ്മദ് ഹാഷിം എന്നിവർ സംസാരിച്ചു. സമാപനം തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ കെ സി പ്രസാദ് ഉദ്ഘാടനം ചെയ്തു. 
വിജയികൾക്ക് സമ്മാനം നൽകി. സിജിമോൾ, കെഎസ്ടിഎ ഉപജില്ലാ സെക്രട്ടറി ടി വി വിനോദ്, പ്രസിഡന്റ്‌ എൻ കെ സുരേഷ് കുമാർ, പി ബി സജീവ്, ടി എൻ അജയകുമാർ, സി എസ് സുനിൽ എന്നിവർ സംസാരിച്ചു. 
         കുന്നംകുളം ബോയ്‌സ് ഹൈസ്കൂ‌ളിൽ എ സി മൊയ്‌തീൻ എംഎൽഎയും വടക്കാഞ്ചേരി ഗവ. ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂളിൽ സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎയും തൃശൂർ ഈസ്റ്റ് ഉപജില്ലാ ഗവ. മോഡൽ ഗേൾസ് ഹയർസെക്കൻഡറിയിൽ മന്ത്രി കെ രാജനും തൃശൂർ വെസ്റ്റ്, ഒളരി ഗവ. യുപി സ്‌കൂളിൽ എഴുത്തുകാരി ദീപ നിശാന്തും ഉദ്ഘാടനം ചെയ്‌തു.  ചാലക്കുടിയിൽ കൊടകര ഗവ. എൽപി സ്‌കൂളിൽ -നടി ശ്രീഷ്‌മ ചന്ദ്രൻ, മാള അഷ്‌ടമിച്ചിറ ഗാന്ധി സ്‌മാരക ഹൈസ്‌കൂളിൽ ഡാവിഞ്ചി സുരേഷ്‌,  കൊടുങ്ങല്ലൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറിയിൽ വി ആർ സുനിൽകുമാർ എംഎൽഎ, ഇരിങ്ങാലക്കുട ഗവ. ഗേൾസ് എൽപി സ്‌കൂളിൽ ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ- ജോളി ആൻഡ്രൂസ്‌ എന്നിവർ  ഉദ്ഘാടനം ചെയ്‌തു.  ചേർപ്പിൽ പെരിങ്ങോട്ടുകര ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ പി ആർ വർഗീസും മുല്ലശേരി പാടൂർ അലിമുൽ ഇസ്ലാം ഹയർസെക്കൻഡറിയിൽ മുരളി പെരുനെല്ലി എംഎൽഎയും ചാവക്കാട് ഗുരുവായൂർ ശ്രീകൃഷ്ണ‌ ഹയർസെക്കൻഡറി സ്കൂളിൽ പ്രവാസി ക്ഷേമ ബോർഡ് ചെയർമാൻ കെ വി അബ്ദുൾ ഖാദറും ഉദ്ഘാടനം ചെയ്‌തു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top